---
title: "റോഡ് സുരക്ഷാ വാരാചരണത്തിൻ്റെ ഭാഗമായി തളിപ്പറമ്പ് താലൂക്ക് തല സൗജന്യ നേത്ര പരിശോധനാ ക്യാംപ് സംഘടിപ്പിച്ചു"
english_title: "As part of road safety week, Thaliparam taluk organized free eye checkup camp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90834/as-part-of-road-safety-week-thaliparam-taluk-organized-free-eye-checkup-camp"
published_at: "2023-01-17T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c667a3c9570_IMG-20230117-WA0124.jpg"
keywords: []
---

# റോഡ് സുരക്ഷാ വാരാചരണത്തിൻ്റെ ഭാഗമായി തളിപ്പറമ്പ് താലൂക്ക് തല സൗജന്യ നേത്ര പരിശോധനാ ക്യാംപ് സംഘടിപ്പിച്ചു

> **Lead Summary:** റോഡ് സുരക്ഷാ വാരാചരണത്തിൻ്റെ ഭാഗമായി തളിപ്പറമ്പ് താലൂക്ക് തല സൗജന്യ നേത്ര പരിശോധനാ ക്യാംപ് സംഘടിപ്പിച്ചു. ജോയിൻ്റ് ആർ.ടി.ഒ സി.പത്മകുമാർ ഉദ്ഘാടനം ചെയ്തു. മുപ്പത്തിനാലാമത് ദേശീയ റോഡ് സുരക്ഷാ വാരത്തിൻ്റെ ഭാഗമായി ജനുവരി 11 മുതൽ 17 വരെയാണ് സൗജന്യ നേത്രപരിശോധനാ ക്യാംപ് സംഘടിപ്പിച്ചത്. മോട്ടോർ വാഹന വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ് സബ് ആർ.ടി.ഒ ഓഫീസ് ഹാളിൽ സംഘടിപ്പിച്ച പരിശോധനാ ക്യാംപ് ജോയിൻ്റ് ആർ.ടി.ഒ സി.പത്മകുമാർ ഉദ്ഘാടനം ചെയ്തു. എം.വി.ഐ എം.വിജയൻ അധ്യക്ഷത വഹിച്ചു. സി.എൻ പത്മരാജൻ, വി.രമേശൻ തുടങ്ങിയവർ സംസാരിച്ചു. നേത്ര ഒപ്റ്റിക്കൽസ് ആൻഡ് ഐ കെയറിൻ്റെ സഹകരണത്തോടെയാണ് സൗജന്യ കണ്ണ് പരിശോധനയും ഡോക്ടറുടെ സേവനവും ഒരുക്കിയിരുന്നു. സ്വകാര്യ ബസ് ജീവനക്കാരും ഓട്ടോറിക്ഷാ ഡ്രൈവർമാരുമുൾപ്പെടെ നിരവധി പേർ ക്യാംപിൽ പങ്കെടുത്തു.

## Article Content

റോഡ് സുരക്ഷാ വാരാചരണത്തിൻ്റെ ഭാഗമായി തളിപ്പറമ്പ് താലൂക്ക് തല സൗജന്യ നേത്ര പരിശോധനാ ക്യാംപ് സംഘടിപ്പിച്ചു. ജോയിൻ്റ് ആർ.ടി.ഒ സി.പത്മകുമാർ ഉദ്ഘാടനം ചെയ്തു. മുപ്പത്തിനാലാമത് ദേശീയ റോഡ് സുരക്ഷാ വാരത്തിൻ്റെ ഭാഗമായി ജനുവരി 11 മുതൽ 17 വരെയാണ് സൗജന്യ നേത്രപരിശോധനാ ക്യാംപ് സംഘടിപ്പിച്ചത്. മോട്ടോർ വാഹന വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ് സബ് ആർ.ടി.ഒ ഓഫീസ് ഹാളിൽ സംഘടിപ്പിച്ച പരിശോധനാ ക്യാംപ് ജോയിൻ്റ് ആർ.ടി.ഒ സി.പത്മകുമാർ ഉദ്ഘാടനം ചെയ്തു. എം.വി.ഐ എം.വിജയൻ അധ്യക്ഷത വഹിച്ചു. സി.എൻ പത്മരാജൻ, വി.രമേശൻ തുടങ്ങിയവർ സംസാരിച്ചു. നേത്ര ഒപ്റ്റിക്കൽസ് ആൻഡ് ഐ കെയറിൻ്റെ സഹകരണത്തോടെയാണ് സൗജന്യ കണ്ണ് പരിശോധനയും ഡോക്ടറുടെ സേവനവും ഒരുക്കിയിരുന്നു. സ്വകാര്യ ബസ് ജീവനക്കാരും ഓട്ടോറിക്ഷാ ഡ്രൈവർമാരുമുൾപ്പെടെ നിരവധി പേർ ക്യാംപിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90834/as-part-of-road-safety-week-thaliparam-taluk-organized-free-eye-checkup-camp)