---
title: "ആകാശം തൊട്ട് ആത്മവിശ്വാസം; ആവേശമായി ഫൈൻ ട്യൂൺ"
english_title: "Fine tune"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90839/fine-tune"
published_at: "2023-01-17T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c6681c294c4_Picsart_23-01-17_14-49-05-499.jpg"
keywords: []
---

# ആകാശം തൊട്ട് ആത്മവിശ്വാസം; ആവേശമായി ഫൈൻ ട്യൂൺ

> **Lead Summary:**  ആത്മവിശ്വാസത്തോടെ മുന്നേറിയാൽ വിജയം കൈപ്പിടിയിലാണെന്ന തിരിച്ചറിവ് പകർന്ന് ഫൈൻ ട്യൂൺ പദ്ധതി. പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷ കേരളം, ജില്ല ഇൻഫർമേഷൻ ഓഫീസ് എന്നിവ സംയുക്തമായി നടത്തുന്ന ഫൈൻ ട്യൂൺ പഠന പ്രോത്സാഹന പരിപാടിയുടെ ഭാഗമായി തളിപ്പറമ്പ് സീതി സാഹിബ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന നടന്ന ക്ലാസ് വിദ്യാർഥികൾക്ക് രസകരമായ ആശയ സംവാദത്തിനുള്ള വേദിയായി. ലക്ഷ്യത്തിലെത്താമെന്ന ഉറച്ച വിശ്വാസമുണ്ടെങ്കിൽ മികച്ച വിജയം ഉറപ്പാണെന്ന് ഫൈൻട്യൂണി ലൂടെ അവർ തിരിച്ചറിഞ്ഞു. യംഗ് ഇന്നൊവേറ്റേർസ് പ്രോഗ്രാം പരിശീലകനായ ജിതിൻ ശ്യാമിൻ്റ ക്ലാസിൽ കളികളും കാര്യങ്ങളും പങ്കുവെച്ചു കൊണ്ടാണ് അവർ സംവദിച്ചത്. പ്രതിസന്ധികളെ നേരിടാനുള്ള ധൈര്യം തങ്ങൾക്കുണ്ടെന്ന് അവർ ഒരുമിച്ച് പറഞ്ഞു.

## Article Content

 ആത്മവിശ്വാസത്തോടെ മുന്നേറിയാൽ വിജയം കൈപ്പിടിയിലാണെന്ന തിരിച്ചറിവ് പകർന്ന് ഫൈൻ ട്യൂൺ പദ്ധതി. പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷ കേരളം, ജില്ല ഇൻഫർമേഷൻ ഓഫീസ് എന്നിവ സംയുക്തമായി നടത്തുന്ന ഫൈൻ ട്യൂൺ പഠന പ്രോത്സാഹന പരിപാടിയുടെ ഭാഗമായി തളിപ്പറമ്പ് സീതി സാഹിബ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന നടന്ന ക്ലാസ് വിദ്യാർഥികൾക്ക് രസകരമായ ആശയ സംവാദത്തിനുള്ള വേദിയായി. ലക്ഷ്യത്തിലെത്താമെന്ന ഉറച്ച വിശ്വാസമുണ്ടെങ്കിൽ മികച്ച വിജയം ഉറപ്പാണെന്ന് ഫൈൻട്യൂണി ലൂടെ അവർ തിരിച്ചറിഞ്ഞു. യംഗ് ഇന്നൊവേറ്റേർസ് പ്രോഗ്രാം പരിശീലകനായ ജിതിൻ ശ്യാമിൻ്റ ക്ലാസിൽ കളികളും കാര്യങ്ങളും പങ്കുവെച്ചു കൊണ്ടാണ് അവർ സംവദിച്ചത്. പ്രതിസന്ധികളെ നേരിടാനുള്ള ധൈര്യം തങ്ങൾക്കുണ്ടെന്ന് അവർ ഒരുമിച്ച് പറഞ്ഞു.

ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം ഓർത്തെടുക്കാൻ പറഞ്ഞപ്പോൾ ഒന്നു ശങ്കിച്ചെങ്കിലും പിന്നീട് സ്വന്തം നേട്ടങ്ങളെ അവർ ഓരോരുത്തരും എണ്ണിപ്പറഞ്ഞു. 'ചാൻസിനെ 'ചെയിഞ്ചാ'ക്കിക്കൊണ്ടാണ് ജീവിത വിജയം നേടുന്നതെന്ന് പ്രശസ്തരുടെ ജീവിത പാഠങ്ങളിലൂടെ ജിതിൻ ശ്യാം കുട്ടികളെ ബോധ്യപ്പെടുത്തി. ഇഷ്ടമുള്ള കോഴ്സ് തെരഞ്ഞെടുത്ത് പഠിക്കാനും ലക്ഷ്യത്തിലെത്താനുമുള്ള പ്രേരണ ക്ലാസ്സിലൂടെ ലഭിച്ചതായി വിദ്യാർഥികൾ സാക്ഷ്യപ്പെടുത്തി. ലക്ഷ്യബോധത്തോടെ ജീവിക്കുമെന്നും. ലക്ഷ്യത്തിനായി പരിശ്രമിക്കുമെന്നും ലഹരിക്കെതിരെ പോരാടുമെന്നും അവർ പ്രതിജ്ഞ ചെയ്തു. ആത്മവിശ്വാസത്തിന്റെ നിറവിൽ ആകാശം തൊട്ടാണ് വിദ്യാർഥികൾ മടങ്ങിയത്. പ്രത്യേകം തയ്യാറാക്കിയ മൊഡ്യുൾ അനുസരിച്ചാണ് ഫൈൻ ട്യൂൺ പദ്ധതി തയ്യാറാക്കിയത്. സ്കൂളിലെ പ്ലസ് ടു, ഹൈസ്കൂൾ വിദ്യാർഥികളായ 50 പേരാണ് ഫൈൻ ട്യൂണിൻ്റെ ഭാഗമായത്. ജില്ലയിലെ 15 വിദ്യാലയങ്ങളിലാണ് ഫൈൻ ട്യൂൺ ആദ്യഘട്ടം നടപ്പാക്കുക. ജനുവരി 20നകം ക്ലാസുകൾ പൂർത്തിയാകും. ലഹരി വിരുദ്ധ ക്യാമ്പയിനിൻ്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് തയ്യാറാക്കിയ ഷോട്ട് ഫിലിം 'ദ ട്രാപ്പ്' വിദ്യാർഥികൾക്കായി പ്രദർശിപ്പിച്ചു. കണ്ണൂർ ഗസറ്റ് പ്രത്യേക പതിപ്പ് വിതരണം ചെയ്തു. സീതിസാഹിബ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ എം കാസിം, സിനിയർ ഇൻ ചാർജ് അബ്ദുൾ ഹമീദ്, ബി ആർസി പ്രതിനിധികളായ അഫ്സൽ റഹ്മാൻ, അനൂപ് കുമാർ, ഇൻഫർമേഷൻ അസിസ്റ്റൻറ് ടി വി ശ്രീലേഖ തുടങ്ങിയവർ സംസാരിച്ചു. ജനുവരി 17ന് പാനൂര്‍ പി ആര്‍ മെമ്മൊറിയല്‍ ഹയര്‍സെക്കണ്ടറി, ചുണ്ടങ്ങാപ്പൊയില്‍ ഹയര്‍സെക്കണ്ടറി, പറശ്ശിനിക്കടവ് ഹയര്‍സെക്കണ്ടറി എന്നിവിടങ്ങളില്‍ പരിപാടി നടക്കും. പാനൂരില്‍ രാവിലെ 10 മണിക്കും ചുണ്ടങ്ങാപ്പൊയിലില്‍ ഉച്ചക്ക് രണ്ട് മണിക്കും ഇ ഐ ലിതേഷ് ക്ലാസെടുക്കും. 17ന് ഉച്ചക്ക് രണ്ട് മണിക്ക് പറശ്ശിനിക്കടവ് സ്‌കൂളില്‍ ഒ വി പുരുഷോത്തമന്‍ ക്ലാസെടുക്കും. 19ന് ഉച്ചക്ക് രണ്ട് മണിക്ക് മാട്ടൂല്‍ സി എച്ച് എം കെ എസ് ജി എച്ച് എസ് എസില്‍ എന്‍ രാജേഷ് ക്ലാസെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90839/fine-tune)