---
title: "വെള്ളിക്കീല്‍ വിനോദ സഞ്ചാര കേന്ദ്രത്തിൻ്റെ പ്രവർത്തി തുടങ്ങാനുള്ള നടപടി ആരംഭിച്ചതായി  എം.വി ഗോവിന്ദന്‍ എം.എൽ.എ. അറിയിച്ചു"
english_title: "MV Govindan MLa"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90842/mv-govindan-mla"
published_at: "2023-01-17T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c66b63688dd_Picsart_23-01-17_15-03-06-923.jpg"
keywords: []
---

# വെള്ളിക്കീല്‍ വിനോദ സഞ്ചാര കേന്ദ്രത്തിൻ്റെ പ്രവർത്തി തുടങ്ങാനുള്ള നടപടി ആരംഭിച്ചതായി  എം.വി ഗോവിന്ദന്‍ എം.എൽ.എ. അറിയിച്ചു

> **Lead Summary:** വെള്ളിക്കീല്‍ വിനോദ സഞ്ചാര കേന്ദ്രത്തിൻ്റെ പ്രവർത്തി വളരെ വേഗം തുടങ്ങാനുള്ള നടപടി തുടങ്ങിയതായി എം.വി ഗോവിന്ദന്‍ എം.എൽ.എ. അറിയിച്ചു. എട്ട് കോടി രൂപ ചെലവിൽ വിപുലമായ സൗകര്യങ്ങളാണ് പദ്ധതിയുടെ ഭാഗമായി തയ്യാറാകുന്നത്. വെള്ളിക്കീല്‍ വിനോദ സഞ്ചാര കേന്ദ്ര പദ്ധതി പ്രദേശത്തെ സര്‍വ്വേ ഉള്‍പ്പെടെയുള്ള നടപടികളും വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കലും അവസാനഘട്ടത്തിലാണ്.

## Article Content

വെള്ളിക്കീല്‍ വിനോദ സഞ്ചാര കേന്ദ്രത്തിൻ്റെ പ്രവർത്തി വളരെ വേഗം തുടങ്ങാനുള്ള നടപടി തുടങ്ങിയതായി എം.വി ഗോവിന്ദന്‍ എം.എൽ.എ. അറിയിച്ചു. എട്ട് കോടി രൂപ ചെലവിൽ വിപുലമായ സൗകര്യങ്ങളാണ് പദ്ധതിയുടെ ഭാഗമായി തയ്യാറാകുന്നത്. വെള്ളിക്കീല്‍ വിനോദ സഞ്ചാര കേന്ദ്ര പദ്ധതി പ്രദേശത്തെ സര്‍വ്വേ ഉള്‍പ്പെടെയുള്ള നടപടികളും വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കലും അവസാനഘട്ടത്തിലാണ്.

ആന്തൂര്‍ നഗരസഭ ഹാളില്‍ ഇതുമായി ബന്ധപ്പെട്ട് പുരോഗതികൾ വിലയിരുത്താൻ എം.എൽ.എയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം അവലോകന യോഗം ചേര്‍ന്നിരുന്നു. പദ്ധതി യാഥാർത്ഥ്യ മാക്കുന്നതിന് ആവശ്യമായ അനുമതികള്‍ ഉടൻ ലഭ്യമാക്കാനും പ്രവൃത്തി വേഗത്തിൽ ആരംഭിക്കാനും യോഗത്തില്‍ തീരുമാനമായി. സംസ്ഥാന സര്‍ക്കാർ അനുവദിച്ച ഫണ്ടിലൂടെയുള്ള പ്രവൃത്തികളാണ് ആദ്യഘട്ടം തുടങ്ങുക. കിലോമീറ്ററുകളോളം നീളത്തിലുള്ള സൈക്കിള്‍ പാത്ത്, നടപ്പാത, കുട്ടികളുടെ അമ്യൂസ്മെന്റ് പാർക്ക് തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി യാഥാര്‍ഥ്യമാക്കുന്നത്. അവലോകന യോഗത്തില്‍ ആന്തൂര്‍ നഗരസഭ ചെയര്‍മാന്‍ പി മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ സ്ഥിരം സമിതി ചെയര്‍മാന്‍മാരായ കെ. വി. പ്രേമരാജന്‍ , കെ പി ഉണ്ണികൃഷ്ണന്‍ , ഓമന മുരളീധരന്‍, എം. ആമിന , ജില്ലാ വികസന കമ്മിഷണര്‍ മേഘശ്രീ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ടി.സി. മനോജ്, ഡി. ടി. പി. സി. സെക്രട്ടറി കെ. ജിജേഷ്‌കുമാര്‍, മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇ.എൻ. രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90842/mv-govindan-mla)