---
title: "മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Medical camp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90846/medical-camp"
published_at: "2023-01-17T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c66cf6078b0_Picsart_23-01-17_15-09-51-993.jpg"
keywords: []
---

# മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** പിലാത്തറ റോട്ടറി ക്ലബും, എരമം കുറ്റൂർ പഞ്ചായത്ത് സിഡിഎസും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മാതമംഗലത്ത് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് എരമം കുറ്റൂർ പഞ്ചായത്ത് പ്രസിഡൻ്റ് ടി ആർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു റോട്ടറി ഡിസ്ട്രിക്ട് 3204, ആസ്റ്റർ വോളന്റിയെഴ്‌സ് സംയുക്ത സംരംഭമായ സൗജന്യ മെഡിക്കൽ ക്യാമ്പ് മാതമംഗലം ബസ് സ്റ്റാൻഡിൽ വെച്ച് നടത്തി.

## Article Content

പിലാത്തറ റോട്ടറി ക്ലബും, എരമം കുറ്റൂർ പഞ്ചായത്ത് സിഡിഎസും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മാതമംഗലത്ത് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് എരമം കുറ്റൂർ പഞ്ചായത്ത് പ്രസിഡൻ്റ് ടി ആർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു റോട്ടറി ഡിസ്ട്രിക്ട് 3204, ആസ്റ്റർ വോളന്റിയെഴ്‌സ് സംയുക്ത സംരംഭമായ സൗജന്യ മെഡിക്കൽ ക്യാമ്പ് മാതമംഗലം ബസ് സ്റ്റാൻഡിൽ വെച്ച് നടത്തി.

പിലാത്തറ റോട്ടറി ക്ലബ്ബും എരമം കുറ്റൂർ ഗ്രാമ പഞ്ചായത്ത്‌ സി ഡി എസ്   ഉം സഹകരിച്ചു നടത്തിയ ക്യാമ്പ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി ആർ രാമചന്ദ്രൻ ഉത്ഘാടനം ചെയ്തു.ക്ലബ്ബ് പ്രസിഡന്റ്‌ കെ അരവിന്ദാക്ഷൻ അധ്യക്ഷനായി. മുഖ്യതിഥി റോട്ടറി ഡിസ്ട്രിക്ട് ഡെപ്യൂട്ടി കോർഡിനേറ്റർ കെ രവീന്ദ്രൻ പദ്ധതി വിശദീകരിച്ചു. റൊട്ടറി അസിസ്റ്റന്റ് ഗവെർണർ നികേഷ് കാക്കാമണി, സിഡ്‌സ്  ചെയർ പേഴ്സൺ ആലീസ് ജോയ്, വാർഡ് മെമ്പർമാരായ സരിത, പി വി വിജയൻ, റൊട്ടറി ഡിസ്ട്രിക്ട് ചെയർ കെ ചാത്തുകൂട്ടി നമ്പ്യാർ, സെക്രട്ടറി കെ വി സുകുമാരൻ എന്നിവർ സംസാരിച്ചു. ഡോ. നിയസിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീമാണ് പരിശോധനയ്ക്ക് നേതൃത്വം കൊടുക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90846/medical-camp)