---
title: " ഇ ഇ എഫ് ഐ കേരള ചാപ്റ്ററിന്റെ ആഹ്വാനപ്രകാരം ബോർഡ് ഉത്തരവിന്റെ കോപ്പി കത്തിച്ച് പ്രതിഷേധം രേഖപ്പെടുത്തി"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90848/kseb"
published_at: "2023-01-17T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c66f64a5880_Picsart_23-01-17_15-20-06-311.jpg"
keywords: []
---

#  ഇ ഇ എഫ് ഐ കേരള ചാപ്റ്ററിന്റെ ആഹ്വാനപ്രകാരം ബോർഡ് ഉത്തരവിന്റെ കോപ്പി കത്തിച്ച് പ്രതിഷേധം രേഖപ്പെടുത്തി

> **Lead Summary:** സ്വകാര്യവത്കരണത്തിന് ആക്കം കൂട്ടുന്ന ടോട്ടക്സ് മാതൃകയിൽ സ്മാർട്ട് മീറ്റർ പദ്ധതി കെ എസ് ഇ ബി യിൽ നടപ്പിലാക്കാനുള്ള ബോർഡ് മാനേജ്മെന്റിന്റെ ഏക പക്ഷിയ നീക്കത്തിനെതിരെ ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ കേരള ചാപ്റ്ററിന്റെ ആഹ്വാനപ്രകാരം ബോർഡ് ഉത്തരവിന്റെ കോപ്പി കത്തിച്ച് പ്രതിഷേധം രേഖപ്പെടുത്തി. എല്ലാ കെ എസ് ഇ ബി ഓഫിസുകളിലെയും ഇ ഇ എഫ് ഐ സംഘടനകളായ കെ എസ് ഇ ബി അ സോസിയേഷൻ,കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ .

## Article Content

സ്വകാര്യവത്കരണത്തിന് ആക്കം കൂട്ടുന്ന ടോട്ടക്സ് മാതൃകയിൽ സ്മാർട്ട് മീറ്റർ പദ്ധതി കെ എസ് ഇ ബി യിൽ നടപ്പിലാക്കാനുള്ള ബോർഡ് മാനേജ്മെന്റിന്റെ ഏക പക്ഷിയ നീക്കത്തിനെതിരെ ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ കേരള ചാപ്റ്ററിന്റെ ആഹ്വാനപ്രകാരം ബോർഡ് ഉത്തരവിന്റെ കോപ്പി കത്തിച്ച് പ്രതിഷേധം രേഖപ്പെടുത്തി. എല്ലാ കെ എസ് ഇ ബി ഓഫിസുകളിലെയും ഇ ഇ എഫ് ഐ സംഘടനകളായ കെ എസ് ഇ ബി അ സോസിയേഷൻ,കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ .

ഇലക്ട്രിസിറ്റി ബോർഡ് കോൺട്രാക്റ്റ് വർക്കേഴ്സ് അസോസിയേഷൻ എന്നിവരുടെ തൊഴിലാളികളും ഓഫീസർമാരും പ്രതിഷേധത്തിൽ പങ്കാളികളായി. പയ്യന്നൂർ ഡിവിഷൻ ഓഫീസിൽ നടന്ന പ്രതിഷേധത്തിൽ സുധീർ കെ , ശ്രീരാജ് കെ പി , മധുസൂദനൻ പി വി , സോമി ജോസഫ് എന്നിവർ സംസാരിച്ചു. പയ്യന്നൂർ ഡിവിഷന്റെ കിഴിലെ വിവിധ ഓഫിസുകളിൽ നടന്ന പ്രതിഷേധത്തിൽ ജയചന്ദ്രൻ പി വി , സുനിൽ കുമാർ എം.വി , സുഭാഷ് , ഗോവിന്ദൻ ബി പി , രാജീവൻ കെ വി, സന്തോഷ് എം സന്തോഷ് സി  ആർ , അജയകുമാർ എൻ വി , രാജൻ കെ , അനിൽകുമാർ പി വി , രാജേഷ് ബാബു, സുരേശൻ പി പി , രാജീവൻ വി , മധുസൂദനൻ , ഹരി മിനിയാടൻ . സുരേഷ് കെ ആർ , ബൈജു കെ കെ , പി സി രാജൻ , അനിൽകുമാർ കെ വി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90848/kseb)