---
title: "വീരമൃത്യു വരിച്ച ധീര സൈനികരുടെ ഓർമ്മയ്ക്ക് കൊളശ്ശേരി വിമുക്തഭട ഭവൻ അങ്കണത്തിൽ നിർമ്മിച്ച യുദ്ധ സ്മാരകം ഉദ്ഘാടനം ചെയ്തു"
english_title: "Kolassery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90852/kolassery"
published_at: "2023-01-17T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c67373e03ef_Picsart_23-01-17_15-37-31-455.jpg"
keywords: []
---

# വീരമൃത്യു വരിച്ച ധീര സൈനികരുടെ ഓർമ്മയ്ക്ക് കൊളശ്ശേരി വിമുക്തഭട ഭവൻ അങ്കണത്തിൽ നിർമ്മിച്ച യുദ്ധ സ്മാരകം ഉദ്ഘാടനം ചെയ്തു

> **Lead Summary:** വിവിധ യുദ്ധങ്ങളിൽ രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ധീര സൈനികരുടെ ഓർമ്മയ്ക്ക് കൊളശ്ശേരി വിമുക്തഭട ഭവൻ അങ്കണത്തിൽ നിർമ്മിച്ച യുദ്ധ സ്മാരകം ഉദ്ഘാടനം ചെയ്തു. ലെഫ്റ്റനന്റ് ജനറൽ വിനോദ് നായനാർ ഉദ്ഘാടനം നിർവഹിച്ചു. കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് തലശ്ശേരി യൂണിറ്റ് പ്രസിഡൻ്റ് ക്യാപ്റ്റൻ പുരുഷോത്തമൻ രയരോത്ത് അധ്യക്ഷത വഹിച്ചു.തലശ്ശേരി നഗരസഭ ചെയർ പേഴ്സൺ ജമുനാറാണി ടീച്ചർ മുഖ്യാതിഥിയായിരുന്നു. വീര മൃത്യു വരിച്ച ക്യാപ്റ്റൻ കരുണാകരൻ, സുബേദാർ മാധവൻ നമ്പ്യാർ വീര ചക്ര, നായിക് കൃഷ്ണൻ, സിപ്പായ് ശങ്കരൻ കണ്ട്യൻ, ലാൻസ് നായിക് പാനോളി ഗോപി, സിപ്പായ് കെ കെ ബാലൻ,സുബേദാർ പാലേരി വിജയൻ എന്നിവരുടെ കുടുംബാംഗങ്ങളെ ആദരിച്ചു.

## Article Content

വിവിധ യുദ്ധങ്ങളിൽ രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ധീര സൈനികരുടെ ഓർമ്മയ്ക്ക് കൊളശ്ശേരി വിമുക്തഭട ഭവൻ അങ്കണത്തിൽ നിർമ്മിച്ച യുദ്ധ സ്മാരകം ഉദ്ഘാടനം ചെയ്തു. ലെഫ്റ്റനന്റ് ജനറൽ വിനോദ് നായനാർ ഉദ്ഘാടനം നിർവഹിച്ചു. കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് തലശ്ശേരി യൂണിറ്റ് പ്രസിഡൻ്റ് ക്യാപ്റ്റൻ പുരുഷോത്തമൻ രയരോത്ത് അധ്യക്ഷത വഹിച്ചു.തലശ്ശേരി നഗരസഭ ചെയർ പേഴ്സൺ ജമുനാറാണി ടീച്ചർ മുഖ്യാതിഥിയായിരുന്നു. വീര മൃത്യു വരിച്ച ക്യാപ്റ്റൻ കരുണാകരൻ, സുബേദാർ മാധവൻ നമ്പ്യാർ വീര ചക്ര, നായിക് കൃഷ്ണൻ, സിപ്പായ് ശങ്കരൻ കണ്ട്യൻ, ലാൻസ് നായിക് പാനോളി ഗോപി, സിപ്പായ് കെ കെ ബാലൻ,സുബേദാർ പാലേരി വിജയൻ എന്നിവരുടെ കുടുംബാംഗങ്ങളെ ആദരിച്ചു.

മുംബൈയിൽ 2008 ലെ ബ്ലാക്ക് ടോർണാഡോ ഓപ്പറേഷനിൽ മാരക പരിക്ക് പറ്റിയ കമേൻ്റോ സുബേദാർ പി.വി.മനേഷ് ശൗര്യ ചക്രയെ ആദരിച്ചു. മേജർ ജനറൽ ടി.പത്മിനി , എസ് എം    കേണൽ ബി കെ നായർ, ക്യാപ്റ്റൻ ഒ വി ഗോപാലൻ, ലെഫ്റ്റനന്റ് കേണൽ ശശിധരൻ, സുബേദാർ വത്സരാജ് മടയമ്പത്ത്, വാർഡ് മെമ്പർ വി.ഷീജ,ശാന്തമ്മ ടീച്ചർ,നായിക് കെ.എസ് ജയപ്രകാശ് എന്നിവർ സംസാരിച്ചു.ടി.വി.വിജയ ചന്ദ്രൻ സ്വാഗതവും നായിബ് സുബേദാർ കെ.കെ വിജയൻ നന്ദിയും പറഞ്ഞു.മേജർ ജനറൽ കെ ടി ജി നമ്പ്യാർ പതാക ഉയർത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90852/kolassery)