---
title: "മെഡിസെപ്: പദ്ധതിയിലില്ലാത്ത ആശുപത്രികളിലും സേവനം"
english_title: "MEDISEP: Service also in non-plan hospitals "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90855/medisep-service-also-in-non-plan-hospitals"
published_at: "2023-01-17T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c674d93fe61_images_(19).jpeg"
keywords: []
---

# മെഡിസെപ്: പദ്ധതിയിലില്ലാത്ത ആശുപത്രികളിലും സേവനം

> **Lead Summary:**  എടപ്പാൾ: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള മെഡിസെപ് ഇൻഷുറൻസ് പരിരക്ഷാ പദ്ധതിയിൽ ചേരാത്ത ആശുപത്രികളിലും റീഇംപേഴ്സ്മെന്റ് സൗകര്യം. അപകടങ്ങൾ, ഹൃദയാഘാതം, മസ്തിഷ്കാഘാതം എന്നിവയ്ക്കാണ് ചികിത്സച്ചെലവ് തിരിച്ചുകിട്ടുക. ഇക്കാര്യം മെഡിസെപ്പിന്റെ ഹാൻഡ് ബുക്കിലുണ്ടെങ്കിലും ജീവനക്കാർക്കിടയിലും പെൻഷൻകാരിലും വേണ്ടത്ര പ്രചാരണം ലഭിക്കാത്തതിനാൽ ഇതിന്റെ ഗുണം കിട്ടാതെ പോകുകയാണ്.

## Article Content

 എടപ്പാൾ: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള മെഡിസെപ് ഇൻഷുറൻസ് പരിരക്ഷാ പദ്ധതിയിൽ ചേരാത്ത ആശുപത്രികളിലും റീഇംപേഴ്സ്മെന്റ് സൗകര്യം. അപകടങ്ങൾ, ഹൃദയാഘാതം, മസ്തിഷ്കാഘാതം എന്നിവയ്ക്കാണ് ചികിത്സച്ചെലവ് തിരിച്ചുകിട്ടുക. ഇക്കാര്യം മെഡിസെപ്പിന്റെ ഹാൻഡ് ബുക്കിലുണ്ടെങ്കിലും ജീവനക്കാർക്കിടയിലും പെൻഷൻകാരിലും വേണ്ടത്ര പ്രചാരണം ലഭിക്കാത്തതിനാൽ ഇതിന്റെ ഗുണം കിട്ടാതെ പോകുകയാണ്.

ആവശ്യമായ രേഖകൾ

ചികിത്സയ്ക്ക് വിധേയനായ വ്യക്തി പദ്ധതിയിലംഗമാണെന്നും ആശുപത്രി മെഡിസെപ് പാനലിലുൾപ്പെട്ടതല്ലെന്നും രോഗിക്ക് അത്യാവശ്യ ചികിത്സ ആവശ്യമായതിനാൽ അതു നൽകിയിട്ടുണ്ടെന്നുമുള്ള ഡോക്ടറുടെ കത്ത്.

ഡോക്ടർ എഴുതി ഒപ്പിട്ടു നൽകുന്ന നിശ്ചിത (പാർട്ട്-ബി) ഫോറം.

ചികിത്സിക്കുമ്പോൾ നടത്തിയ എല്ലാ പരിശോധനാ റിപ്പോർട്ടുകളും അസൽ ബില്ലുകൾ, വിടുതൽ രേഖ.

മെഡിസെപ് ഐ.ഡി. രേഖ, ആധാർ, ബാങ്ക് അക്കൗണ്ട് (അല്ലെങ്കിൽ കാൻസൽ ചെയ്ത ചെക്ക് ലീഫ്) എന്നിവയുടെയെല്ലാം പകർപ്പുകൾ

രോഗി സ്വയം പൂരിപ്പിക്കേണ്ട ഫോറത്തിൽ (പാർട്ട്-എ) ഡിസ്ചാർജ് ചെയ്ത് 15 ദിവസത്തിനകം ഓറിയന്റൽ ഇൻഷുറൻസ് കമ്പനി നിയോഗിച്ച ഏജൻസികൾക്ക് അയക്കണം

ഇവയുടെ പകർപ്പുകൾ info.medisep@kerala.gov.in എന്ന വിലാസത്തിലും അയക്കണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90855/medisep-service-also-in-non-plan-hospitals)