---
title: "കണിച്ചാർ ഗ്രാമപഞ്ചായത്തിൽ ഇനി മുതൽ ആംബുലൻസ് സേവനം ലഭ്യമാകും."
english_title: "Ambulance service will be available in Kanichar Grama Panchayat "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/9086/ambulance-service-will-be-available-in-kanichar-grama-panchayat"
published_at: "2021-11-05T17:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618522b087a31_IMG-20211105-WA0078.jpg"
keywords: []
---

# കണിച്ചാർ ഗ്രാമപഞ്ചായത്തിൽ ഇനി മുതൽ ആംബുലൻസ് സേവനം ലഭ്യമാകും.

> **Lead Summary:** കണിച്ചാർ: ജനകീയ സഹകരണത്തോടെയാണ് വാഹനം വാങ്ങിയത്. കോവിഡ് കാലത്ത് പഞ്ചായത്ത് പ്രഖ്യാപിച്ചതാണ് ആംബുലൻസ് ചലഞ്ച് .

## Article Content

കണിച്ചാർ: ജനകീയ സഹകരണത്തോടെയാണ് വാഹനം വാങ്ങിയത്. കോവിഡ് കാലത്ത് പഞ്ചായത്ത് പ്രഖ്യാപിച്ചതാണ് ആംബുലൻസ് ചലഞ്ച് .

സംഘടനകളും വ്യാപാരികളും പ്രവാസികളും മുതൽ കൊച്ചു കുട്ടികൾ അവരുടെ നാണയ ശേഖരം വരെ ആംബുലൻസ് ചലഞ്ചിലേക്ക് സംഭാവന നൽകി. ശ്രമകരമായ ഉദ്യമത്തിന് അങ്ങനെ വലിയ പിന്തുണയാണ് ലഭിച്ചത്. പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിക്ക് അഭിമാനിക്കാവുന്ന നേട്ടവുമായി മാറി.

ജനകീയ സഹകരണത്തോടെയുള്ള വാഹനത്തിന്റെ മറ്റ് നടപടി ക്രമങ്ങൾ ഉടനെ പൂർത്തിയാക്കുമെന്ന് ആന്റണി സെബാസ്റ്യൻ മലയോര ശബ്ദത്തോട് പറഞ്ഞു. ഇങ്ങനെ വ്യത്യസ്തമായ നിരവധി പദ്ധതികളിലൂടെ ശ്രദ്ധ നേടുകയാണ് കണിച്ചാർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/9086/ambulance-service-will-be-available-in-kanichar-grama-panchayat)