---
title: "ആര്യങ്കാവ് ചെക്ക്‌പോസ്റ്റില്‍ പിടിച്ചെടുത്ത പാല്‍ നശിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ്"
english_title: "High Court orders destruction of milk seized at Aryankav check post"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90861/high-court-orders-destruction-of-milk-seized-at-aryankav-check-post"
published_at: "2023-01-17T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c6789b4ef0f_IMG-20230117-WA0164.jpg"
keywords: []
---

# ആര്യങ്കാവ് ചെക്ക്‌പോസ്റ്റില്‍ പിടിച്ചെടുത്ത പാല്‍ നശിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ്

> **Lead Summary:**  **ആര്യങ്കാവ്**: ചെക്ക്‌പോസ്റ്റില്‍ പിടിച്ചെടുത്ത പാല്‍ നശിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പിടിച്ചെടുത്ത വാഹനം ക്ഷീരവികസന വകുപ്പിന് വിട്ടുനല്‍കാനും ഭക്ഷ്യസുരക്ഷാ വകുപ്പിന് കോടതി നിര്‍ദ്ദേശം നല്‍കി.

## Article Content

 **ആര്യങ്കാവ്**: ചെക്ക്‌പോസ്റ്റില്‍ പിടിച്ചെടുത്ത പാല്‍ നശിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പിടിച്ചെടുത്ത വാഹനം ക്ഷീരവികസന വകുപ്പിന് വിട്ടുനല്‍കാനും ഭക്ഷ്യസുരക്ഷാ വകുപ്പിന് കോടതി നിര്‍ദ്ദേശം നല്‍കി.

അഗ്രിസോഫ്റ്റ് ഡെയറി ആന്‍ഡ് അഗ്രോ പ്രൊഡ്യൂസേഴ്‌സ് കമ്പനി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടപെടല്‍.ക്ഷീരവികസന വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ സഹകരണത്തോടെ പാല്‍ നശിപ്പിക്കണം. പാല്‍ നശിപ്പിച്ച ശേഷം മറ്റ് നടപടികള്‍ സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90861/high-court-orders-destruction-of-milk-seized-at-aryankav-check-post)