---
title: "മനേക്കരയിൽ മാരക ആയുധങ്ങളുമായി യുവാവ് പിടിയിൽ"
english_title: "Young man arrested with deadly weapons in Manekkara"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90863/young-man-arrested-with-deadly-weapons-in-manekkara"
published_at: "2023-01-17T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c67b247b220_Picsart_23-01-17_16-05-29-150.jpg"
keywords: []
---

# മനേക്കരയിൽ മാരക ആയുധങ്ങളുമായി യുവാവ് പിടിയിൽ

> **Lead Summary:** **കണ്ണൂർ**: ജില്ലയിലെ പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മനേക്കരയിൽ മാരക ആയുധങ്ങളുമായി യുവാവ് പിടിയിൽ നിരവധി കേസുകളിൽ പ്രതിയായ കതിരൂർ സ്വദേശി കെ. അശ്വന്തിനെയാണ് പോലീസ് പിടികൂടിയത്. സംശയത്തെ തുടർന്ന് മൂന്നംഗ സംഘത്തെ ചോദ്യം ചെയ്തപ്പോൾ രണ്ടു പേർ ഓടി രക്ഷപ്പെട്ടു.

## Article Content

**കണ്ണൂർ**: ജില്ലയിലെ പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മനേക്കരയിൽ മാരക ആയുധങ്ങളുമായി യുവാവ് പിടിയിൽ നിരവധി കേസുകളിൽ പ്രതിയായ കതിരൂർ സ്വദേശി കെ. അശ്വന്തിനെയാണ് പോലീസ് പിടികൂടിയത്. സംശയത്തെ തുടർന്ന് മൂന്നംഗ സംഘത്തെ ചോദ്യം ചെയ്തപ്പോൾ രണ്ടു പേർ ഓടി രക്ഷപ്പെട്ടു.

ഒരാളെ പാനൂർ പോലീസ് ഇൻസ്‌പെക്ടർ എം പി ആസാദും സംഘവും ഓടിച്ചിട്ട്‌ പിടിക്കൂടുകയായിരുന്നു. സി.ഒ.ടി നസീർ വധശ്രമക്കേസിലടക്കം, നിരവധി കേസുകളിലെ പ്രതിയാണ് അശ്വന്ത് എന്ന് പോലീസ് പറഞ്ഞു. കൂട്ടുപ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90863/young-man-arrested-with-deadly-weapons-in-manekkara)