---
title: "സംസ്ഥാന ജിഎസിടി വകുപ്പ് പുനസംഘടിപ്പിക്കും."
english_title: "State GST department to be restructured kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90910/state-gst-department-to-be-restructured-kerala"
published_at: "2023-01-17T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c6ba56b62c2_kn.jpg"
keywords: []
---

# സംസ്ഥാന ജിഎസിടി വകുപ്പ് പുനസംഘടിപ്പിക്കും.

> **Lead Summary:** സംസ്ഥാന ജിഎസിടി വകുപ്പ് പുനസംഘടിപ്പിക്കും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ജനുവരി 19ന് നടക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക. ജി.എസ്.ടി വന്നതോടെ സംസ്ഥാനത്തിന് നഷ്ടമുണ്ടായെന്നും സംസ്ഥാനത്തിന് ലഭിക്കേണ്ട അര്‍ഹമായ നികുതി വരുമാനം ലഭിക്കുന്നില്ലെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ നികുതി ഘടനയില്‍ മാറ്റം വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

## Article Content

സംസ്ഥാന ജിഎസിടി വകുപ്പ് പുനസംഘടിപ്പിക്കും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ജനുവരി 19ന് നടക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക. ജി.എസ്.ടി വന്നതോടെ സംസ്ഥാനത്തിന് നഷ്ടമുണ്ടായെന്നും സംസ്ഥാനത്തിന് ലഭിക്കേണ്ട അര്‍ഹമായ നികുതി വരുമാനം ലഭിക്കുന്നില്ലെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ നികുതി ഘടനയില്‍ മാറ്റം വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജിഎസ്ടി വകുപ്പിനെ മൂന്ന് വിഭാഗമായി തിരിക്കുമെന്നാണ് മന്ത്രി വിശദീകരിക്കുന്നത്. ടാക്‌സ് പേയര്‍ സേവന വിഭാഗം, ഓഡിറ്റ് വിഭാഗം, എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ഇന്റലിജന്‍സ് വിഭാഗം എന്നിങ്ങനെയാകും വിഭജിക്കുക. വ്യാപാരികളുടെ നികുതി ബാധ്യതയുടെ കൃത്യത ഓഡിറ്റ് വിഭാഗം പരിശോധിക്കും. ടാക്‌സിന്റെ കാര്യത്തില്‍ പുരോഗതിയുണ്ടാകുമെന്ന് പ്രതീക്ഷയെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90910/state-gst-department-to-be-restructured-kerala)