---
title: "ത​ണ്ണി​മ​ത്ത​ൻ കൃ​ഷി​യി​ൽ വി​ജ​യം കൈവരിച്ച് അ​മ്പാ​യ​ത്തോ​ടി​ലെ ഷാ​ജി ആ​ല​നാ​ൽ"
english_title: "Shaji  Ambayathode succeeds in watermelon cultivation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90928/shaji-ambayathode-succeeds-in-watermelon-cultivation"
published_at: "2023-01-17T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c6cf8f91a91_WhatsApp_Image_2023-01-17_at_9.56.34_PM.jpeg"
keywords: []
---

# ത​ണ്ണി​മ​ത്ത​ൻ കൃ​ഷി​യി​ൽ വി​ജ​യം കൈവരിച്ച് അ​മ്പാ​യ​ത്തോ​ടി​ലെ ഷാ​ജി ആ​ല​നാ​ൽ

> **Lead Summary:** **അമ്പായത്തോട്:** പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ കൃ​ഷി ചെ​യ്ത ത​ണ്ണി​മ​ത്ത​ൻ കൃ​ഷി​യി​ൽ വി​ജ​യം കൈ​വ​രി​ച്ചി​രി​ക്കു​ക​യാ​ണ് അ​മ്പാ​യ​ത്തോ​ടി​ലെ ഷാ​ജി ആ​ല​നാ​ൽ എ​ന്ന ക​ർ​ഷ​ക​ൻ. പാ​ട്ട​ത്തി​നെ​ടു​ത്ത 15 സെ​ന്റ് സ്ഥ​ല​ത്താ​ണ് ഷാ​ജി​യു​ടെ കൃ​ഷി.

## Article Content

**അമ്പായത്തോട്:** പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ കൃ​ഷി ചെ​യ്ത ത​ണ്ണി​മ​ത്ത​ൻ കൃ​ഷി​യി​ൽ വി​ജ​യം കൈ​വ​രി​ച്ചി​രി​ക്കു​ക​യാ​ണ് അ​മ്പാ​യ​ത്തോ​ടി​ലെ ഷാ​ജി ആ​ല​നാ​ൽ എ​ന്ന ക​ർ​ഷ​ക​ൻ. പാ​ട്ട​ത്തി​നെ​ടു​ത്ത 15 സെ​ന്റ് സ്ഥ​ല​ത്താ​ണ് ഷാ​ജി​യു​ടെ കൃ​ഷി.

മ​ല​യോ​ര മേ​ഖ​ല​യി​ൽ ത​ണ്ണി​മ​ത്ത​ൻ കൃ​ഷി​യി​ൽ അ​ധി​ക​മാ​രും കൈ​വെ​ച്ചി​ട്ടി​ല്ല. അ​തു​കൊ​ണ്ടുത​ന്നെ 15 സെ​ന്റ് സ്ഥ​ല​ത്ത് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു കൃ​ഷി. വ​ർ​ഷ​ങ്ങ​ളാ​യി കൃ​ഷി​ഭൂ​മി​യി​ൽ തൊ​ട്ട​തെ​ല്ലാം പൊ​ന്നാ​ക്കി​യ ഷാ​ജി​ക്ക് ഇ​തി​ലും പി​ഴ​ച്ചി​ല്ല. ജൈ​വ രീ​തി​യി​ലു​ള്ള കൃ​ഷി പ്ര​തീ​ക്ഷി​ച്ച​തി​ലും വി​ജ​യ​മാ​യി. ക​ർ​ണാ​ട​ക​ത്തി​ൽ നി​ന്നും വി​ത്ത് എ​ത്തി​ച്ച് പാ​കി മു​ള​പ്പി​ച്ച​ശേ​ഷം ന​ട്ട​താ​ണ് 260 ചു​വ​ട് തൈ​ക​ൾ. ക​ഴി​ഞ്ഞ ഡി​സം​ബ​ർ ഒ​ന്നി​ന് ന​ട്ട ത​ണ്ണി​മ​ത്ത​ൻ അ​ടു​ത്ത മാ​സം പ​കു​തി​യോ​ടെ വി​ള​വെ​ടു​ക്കാ​നാകു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്.

ഷാ​ജി​യു​ടെ കൃ​ഷി​രീ​തി​ക​ളും വ്യ​ത്യ​സ്ത​മാ​ണ്. വെ​ള്ള​വും വ​ള​വും പൈ​പ്പി​ലൂടെ തൈ​ക​ളു​ടെ ചു​വ​ട്ടി​ൽ എ​ത്തി​ക്കു​ന്ന രീ​തി​യാ​ണ് അ​വം​ലം​ബി​ച്ചി​രി​ക്കു​ന്ന​ത്. ത​ണ്ണി​മ​ത്തി​ന് ഇ​ട​വി​ള​യാ​യി ചീ​ര​യും കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. നി​ല​വി​ൽ ര​ണ്ട് ക്വി​ന്റ​ലോ​ളം ചീ​ര വി​റ്റു.

വി​ക​സി​പ്പി​ച്ചെ​ടു​ത്ത ചീ​ര​യാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്. ക​ട​ക​ളി​ൽ ഇ​വ വി​ൽ​ക്കു​ന്ന​തി​നു പ​ക​രം റോ​ഡ​രി​കി​ൽ നി​ന്ന് വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് വി​ൽ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ന്റെ മി​ക​ച്ച ക​ർ​ഷ​ക​നു​ള്ള പു​ര​സ്‌​കാ​ര​വും ഷാ​ജി നേ​ടി​യി​ട്ടു​ണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90928/shaji-ambayathode-succeeds-in-watermelon-cultivation)