---
title: "പയ്യന്നൂർ ക്ഷീരവികസന ഓഫീസ് മുഖേന നൽകുന്ന ഒരു പശു പദ്ധതിക്ക് തുടക്കം."
english_title: "A cow scheme was inaugurated through the Payyannur Dairy Development Office."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90942/a-cow-scheme-was-inaugurated-through-the-payyannur-dairy-development-office"
published_at: "2023-01-18T06:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c748f8dbe20_WhatsApp_Image_2023-01-18_at_6.46.07_AM.jpeg"
keywords: []
---

# പയ്യന്നൂർ ക്ഷീരവികസന ഓഫീസ് മുഖേന നൽകുന്ന ഒരു പശു പദ്ധതിക്ക് തുടക്കം.

> **Lead Summary:**  കരിവെള്ളൂർ : കരിവെള്ളൂർ പെരളം പഞ്ചായത്ത് അതിദാരിദ്ര്യ ലിസ്റ്റിൽപ്പെട്ടവർക്ക് പയ്യന്നൂർ ക്ഷീരവികസന ഓഫീസ് മുഖേന നൽകുന്ന ഒരു പശു പദ്ധതി എട്ടാം വാർഡിലെ മേലത്തു രാധയ്ക്കു നൽകി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.വി. വത്സല ഉദ്ഘാടനം ചെയ്തു.

## Article Content

 കരിവെള്ളൂർ : കരിവെള്ളൂർ പെരളം പഞ്ചായത്ത് അതിദാരിദ്ര്യ ലിസ്റ്റിൽപ്പെട്ടവർക്ക് പയ്യന്നൂർ ക്ഷീരവികസന ഓഫീസ് മുഖേന നൽകുന്ന ഒരു പശു പദ്ധതി എട്ടാം വാർഡിലെ മേലത്തു രാധയ്ക്കു നൽകി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.വി. വത്സല ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.വി. ലേജു അധ്യക്ഷനായി. സി. ബാലകൃഷ്ണൻ, വികസന സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ പി. ശ്യാമള, ക്ഷീരവികസന ഓഫീസർ സ്മിത മാരാർ, പ്രീതി, പി. രാഘവൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90942/a-cow-scheme-was-inaugurated-through-the-payyannur-dairy-development-office)