---
title: "പി ടി സെവൻ വീണ്ടും ജനവാസമേഖലയിൽ: വീടിന്റെ മതിൽ തകർത്തു, ജനകീയ പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാർ"
english_title: "Palakkad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90947/palakkad"
published_at: "2023-01-18T07:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c757911b7fa_Screenshot_20230118-074831_Facebook.jpg"
keywords: []
---

# പി ടി സെവൻ വീണ്ടും ജനവാസമേഖലയിൽ: വീടിന്റെ മതിൽ തകർത്തു, ജനകീയ പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാർ

> **Lead Summary:** **പാലക്കാട് :** പിടി സെവൻ വീണ്ടും ജനവാസമേഖലയിൽ ഇറങ്ങി. ധോണിയിൽ വീടിന്റെ മതിൽ തകർത്തു. ദൗത്യസംഘം ഇന്ന് പാലക്കാട്ട്. വെള്ളിയോ ശനിയോ മയക്കുവെടി വച്ചേക്കും. തിങ്കളാഴ്ച മുതൽ ജനകീയ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് നാട്ടുകാർ.

## Article Content

**പാലക്കാട് :** പിടി സെവൻ വീണ്ടും ജനവാസമേഖലയിൽ ഇറങ്ങി. ധോണിയിൽ വീടിന്റെ മതിൽ തകർത്തു. ദൗത്യസംഘം ഇന്ന് പാലക്കാട്ട്. വെള്ളിയോ ശനിയോ മയക്കുവെടി വച്ചേക്കും. തിങ്കളാഴ്ച മുതൽ ജനകീയ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് നാട്ടുകാർ.

അ‍ർദ്ധരാത്രി 12 മണിയോടെയാണ് ആനയിറങ്ങിയത്. ഭീതി പരത്തി ഏറെ നേരം ജനവാസമേഖലയിൽ തുട‍ർന്നു. പിന്നീട് നാട്ടുകാരും വനംവകുപ്പ് ഉദ്യോ​ഗസ്ഥരുമടക്കം ആനയെ കാടുകയറ്റി. വയനാട്ടിൽ നിന്നുള്ള ദൗത്യസംഘം ഇന്ന് രാത്രിയോടെ ധോണിയിലെത്തും. വെള്ളിയോ ശനിയാഴ്ചയോ ആയി മയക്കുവെടി വച്ചേക്കും. അല്ലാത്ത പക്ഷം പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാ‍ർ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90947/palakkad)