---
title: "ചിത്രരചനയിൽ ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ഹന ഫാത്തിമ "
english_title: "Hana Fatima got a place in the India Book of Records for painting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90974/hana-fatima-got-a-place-in-the-india-book-of-records-for-painting"
published_at: "2023-01-18T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c78a6449442_Picsart_23-01-18_11-18-17-448.jpg"
keywords: []
---

# ചിത്രരചനയിൽ ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ഹന ഫാത്തിമ 

> **Lead Summary:** **ഇരിക്കൂർ**: ചിത്രരചനയിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ഹന ഫാത്തിമ. ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിനിയായ ഹന ഫാത്തിമ 25 ഓയിൽ പേസ്റ്റ് ഡ്രോയിംഗ് നാച്വറൽ സീനറീസ് വിഭാഗത്തിലാണ് നേട്ടം സ്വന്തമാക്കിയത്. പ്രകൃതി ഭംഗി കാണിക്കുന്ന വിവിധങ്ങളായ 25 ചിത്രങ്ങൾ വ്യത്യസ്ത വലുപ്പത്തിൽ വരച്ചാണ് അവാർഡിലേക്കെത്തിയത്.

## Article Content

**ഇരിക്കൂർ**: ചിത്രരചനയിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ഹന ഫാത്തിമ. ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിനിയായ ഹന ഫാത്തിമ 25 ഓയിൽ പേസ്റ്റ് ഡ്രോയിംഗ് നാച്വറൽ സീനറീസ് വിഭാഗത്തിലാണ് നേട്ടം സ്വന്തമാക്കിയത്. പ്രകൃതി ഭംഗി കാണിക്കുന്ന വിവിധങ്ങളായ 25 ചിത്രങ്ങൾ വ്യത്യസ്ത വലുപ്പത്തിൽ വരച്ചാണ് അവാർഡിലേക്കെത്തിയത്.

രണ്ട് മണിക്കൂർ 34 മിനിറ്റ് 59 സെക്കന്റ് കൊണ്ടാണ് ചിത്രങ്ങൾ വരച്ചത്. ചിത്രങ്ങൾ വരയ്ക്കുന്നത് വീഡിയോയിൽ പകർത്തി അധികൃതർക്ക് അയച്ച് കൊടുക്കുകയാണ് ചെയ്തത്. സർട്ടിഫിക്കറ്റും മെഡലും അധികൃതർ ഇന്ന് ഇരിക്കൂർ സിദ്ദീഖ് നഗറിലെ വീട്ടിലെത്തി സമ്മാനിച്ചു. അവാർഡ് നേടിയ ഹന ഫാത്തിമയ്ക്ക് അധ്യാപകരുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ സ്കൂളിലും സ്വീകരണം നൽകി.

എൽകെജി ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ചിത്രം വരച്ച് തുടങ്ങിയ ഹനയ്ക്ക് ചിത്രരചനയിൽ ഉപജില്ലാ സ്കൂൾ കലോത്സവങ്ങളിൽ ഉൾപ്പെടെ സമ്മാനം ലഭിച്ചിട്ടുണ്ട്. സ്കൂൾ അധ്യാപകനായ വിനിലാണ് അവാർഡിനയക്കാൻ എല്ലാ സഹായവും നൽകിയത്. മലപ്പട്ടം സ്വദേശി പി.വി. അൻസാർ-ടി.സി. ഹലീമ ദമ്പതികളുടെ മകളാണ്. വിദ്യാർഥികളായ മുഹമ്മദ്, ഹംദാൻ എന്നിവർ സഹോദരങ്ങളാണ്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90974/hana-fatima-got-a-place-in-the-india-book-of-records-for-painting)