---
title: "പറവൂരിലെ ഹോട്ടലിൽ വീണ്ടും പഴകിയ ഭക്ഷണം കണ്ടെത്തി:  ഹോട്ടൽ പൂട്ടാൻ നിർദേശം"
english_title: "Stale food found again in Paravur hotel"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/90997/stale-food-found-again-in-paravur-hotel"
published_at: "2023-01-18T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c79feb17e5d_Screenshot_2023-01-18-12-46-17-41_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# പറവൂരിലെ ഹോട്ടലിൽ വീണ്ടും പഴകിയ ഭക്ഷണം കണ്ടെത്തി:  ഹോട്ടൽ പൂട്ടാൻ നിർദേശം

> **Lead Summary:** **എറണാകുളം**: ഭക്ഷ്യവിഷബാധയുണ്ടായ എറണാകുളം പറവൂരിൽ നിന്നും വീണ്ടും പഴകിയ ഭക്ഷണം പിടികൂടി. പറവൂരിലെ കുമ്പാരി ഹോട്ടലിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. ഹോട്ടൽ അടച്ചുപൂട്ടാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട് കഴിഞ്ഞ ദിവസം പറവൂരിലെ മജ്‌ലിസ് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച എഴുപത് പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

## Article Content

**എറണാകുളം**: ഭക്ഷ്യവിഷബാധയുണ്ടായ എറണാകുളം പറവൂരിൽ നിന്നും വീണ്ടും പഴകിയ ഭക്ഷണം പിടികൂടി. പറവൂരിലെ കുമ്പാരി ഹോട്ടലിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. ഹോട്ടൽ അടച്ചുപൂട്ടാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട് കഴിഞ്ഞ ദിവസം പറവൂരിലെ മജ്‌ലിസ് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച എഴുപത് പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

ഇതിന് പിന്നാലെയാണ് നഗരത്തിലെ ഹോട്ടലുകളിൽ വ്യാപക പരിശോധന നടത്തിയത്. കുമ്പാരി ഹോട്ടലിൽ കേടായ ഭക്ഷണമടക്കം ഫ്രീസറിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു.ഇറച്ചിയും പച്ചക്കറിയും അടക്കം ഫ്രീസറിൽ പഴകിയ നിലയിൽ കണ്ടെത്തി. ഇന്ന് പറവൂരിലെ എല്ലാ മേഖലയിലും ആരോഗ്യവകുപ്പ് പരിശോധന നടത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/90997/stale-food-found-again-in-paravur-hotel)