---
title: "ശ്രീകണ്ഠാപുരത്ത് വീട് കുത്തിത്തുറന്ന് രണ്ടര പവന്‍ സ്വര്‍ണവും 87, 000 രൂപയും കവര്‍ന്നു"
english_title: "Two and a half pavans of gold and 87,000 rupees were stolen"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91013/two-and-a-half-pavans-of-gold-and-87000-rupees-were-stolen"
published_at: "2023-01-18T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c7acde15fbe_Picsart_23-01-18_13-38-46-397.jpg"
keywords: []
---

# ശ്രീകണ്ഠാപുരത്ത് വീട് കുത്തിത്തുറന്ന് രണ്ടര പവന്‍ സ്വര്‍ണവും 87, 000 രൂപയും കവര്‍ന്നു

> **Lead Summary:**  **ശ്രീകണ്ഠപുരം**: പൊടിക്കളത്ത് വീട് കുത്തിത്തുറന്ന് രണ്ടര പവന്‍ സ്വര്‍ണവും 87, 000 രൂപയും കവര്‍ന്നു. പൊടിക്കളത്തെ ഒന്നാംകണ്ടി പറമ്പില്‍ ദാക്ഷായണിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ദാക്ഷായണിയും ഭര്‍ത്താവ് പ്രകാശനും മാത്രമാണ് വീട്ടില്‍ താമസം. ഇന്നലെ രാവിലെ തൊഴിലുറപ്പ് ജോലിക്ക് പോയ ഇരുവരും വൈകുന്നേരം ആറോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി അറിഞ്ഞത്.

## Article Content

 **ശ്രീകണ്ഠപുരം**: പൊടിക്കളത്ത് വീട് കുത്തിത്തുറന്ന് രണ്ടര പവന്‍ സ്വര്‍ണവും 87, 000 രൂപയും കവര്‍ന്നു. പൊടിക്കളത്തെ ഒന്നാംകണ്ടി പറമ്പില്‍ ദാക്ഷായണിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ദാക്ഷായണിയും ഭര്‍ത്താവ് പ്രകാശനും മാത്രമാണ് വീട്ടില്‍ താമസം. ഇന്നലെ രാവിലെ തൊഴിലുറപ്പ് ജോലിക്ക് പോയ ഇരുവരും വൈകുന്നേരം ആറോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി അറിഞ്ഞത്.

അടുക്കള വാതില്‍ കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാവ് അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണവും പണവുമാണ് കവര്‍ന്നത്. അലമാരയുടെ മുകളില്‍ വച്ച താക്കോലെടുത്ത് അലമാര തുറന്നായിരുന്നു കവര്‍ച്ച. പൊടിക്കളം ശ്രേയസ് കുടുംബശ്രീയുടെ ട്രഷറര്‍ ആയ ദാക്ഷായണി കുടുംബശ്രീ അംഗങ്ങളുടെ കുറിയുമായി ബന്ധപ്പെട്ട് സൂക്ഷിച്ച പണമാണ് മോഷണം പോയത്.

സംഭവത്തില്‍ ശ്രീകണ്ഠപുരം ഇന്‍സ്‌പെക്ടര്‍ ഇ.പി. സുരേശന്റ നേതൃത്വത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. കണ്ണൂര്‍ റൂറലിലെ ലോല എന്ന പോലീസ് നായ മണം പിടിച്ച് സമീപത്തെ റബ്ബര്‍ തോട്ടത്തിലും വീടുകളിലും കയറിയിറങ്ങി. സബ്ബ് ഇന്‍സ്‌പെക്ടര്‍ കെ.വി രഘുനാഥും സംഘവും സ്ഥലത്ത് പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91013/two-and-a-half-pavans-of-gold-and-87000-rupees-were-stolen)