---
title: "കുരങ്ങുകൾ കൂട്ടത്തോടെയെത്തി കൃഷി നശിപ്പിച്ചു."
english_title: "Monkeys came in droves and destroyed the crops."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91103/monkeys-came-in-droves-and-destroyed-the-crops"
published_at: "2023-01-18T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c8204e11955_image_(15).jpg"
keywords: []
---

# കുരങ്ങുകൾ കൂട്ടത്തോടെയെത്തി കൃഷി നശിപ്പിച്ചു.

> **Lead Summary:** **അടയ്ക്കാത്തോട്‌ :** ശാന്തിഗിരി ടൗണിനോട് ചേർന്ന പ്രദേശത്ത് കുരങ്ങുകൾ കൂട്ടത്തോടെയെത്തി കൃഷി നശിപ്പിച്ചു.

## Article Content

**അടയ്ക്കാത്തോട്‌ :** ശാന്തിഗിരി ടൗണിനോട് ചേർന്ന പ്രദേശത്ത് കുരങ്ങുകൾ കൂട്ടത്തോടെയെത്തി കൃഷി നശിപ്പിച്ചു.

ഇടമനത്തടത്തിൽ ദിനേശന്റെ കുലച്ച നേന്ത്രവാഴകളാണ് നശിപ്പിച്ചത്. ഇരുപതോളം കുലച്ച നേന്ത്രവാഴകൾ പൂർണമായി നശിപ്പിച്ചു. ബാങ്കിൽനിന്ന് വായ്പയെടുത്ത് 1500-ഓളം വാഴകളാണ് രണ്ടരയേക്കർ സ്ഥലത്ത് ദിനേശൻ കൃഷി ചെയ്തത്.

കുരങ്ങുശല്യം രൂക്ഷമായ സാഹചര്യത്തിൽ വാഴക്കൃഷി എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന ആശങ്കയിലാണ് ദിനേശൻ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91103/monkeys-came-in-droves-and-destroyed-the-crops)