---
title: "മാരകായുധങ്ങളുമായി യുവാവ് അറസ്റ്റിൽ."
english_title: "Youth arrested with deadly weapons"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91105/youth-arrested-with-deadly-weapons"
published_at: "2023-01-18T22:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c821b64cf98_WhatsApp_Image_2023-01-18_at_10.10.07_PM.jpeg"
keywords: []
---

# മാരകായുധങ്ങളുമായി യുവാവ് അറസ്റ്റിൽ.

> **Lead Summary:** **പാനൂർ: ** മനേക്കരയിൽ മാരകായുധങ്ങളുമായി കതിരൂരിലെ കെ.അശ്വന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരിയിലെ സി.ഒ.ടി.നസീർ വധശ്രമക്കേസിലടക്കം ഒട്ടേറെ കേസുകളിൽ പ്രതിയാണ് യുവാവെന്ന് പൊലീസ് പറഞ്ഞു.

## Article Content

**പാനൂർ: ** മനേക്കരയിൽ മാരകായുധങ്ങളുമായി കതിരൂരിലെ കെ.അശ്വന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരിയിലെ സി.ഒ.ടി.നസീർ വധശ്രമക്കേസിലടക്കം ഒട്ടേറെ കേസുകളിൽ പ്രതിയാണ് യുവാവെന്ന് പൊലീസ് പറഞ്ഞു.

രഹസ്യ സന്ദേശത്തെ തുടർന്ന് പാനൂർ പൊലീസ് ഇൻസ്പെക്ടർ എം.പി.ആസാദിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം മനേക്കരയിലെത്തിയപ്പോൾ 3 അംഗ സംഘത്തെ സംശയാസ്പദകരമായ സാഹചര്യത്തിൽ കണ്ടു. സംഘം ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണു പിന്തുടർന്ന പൊലീസ് അശ്വന്തിനെ പിടികൂടിയത്. അശ്വന്തിന്റെ കൈവശമുണ്ടായിരുന്ന സഞ്ചിയിൽ നിന്നാണ് ആയുധങ്ങൾ കണ്ടെടുത്തത്. ഓടി രക്ഷപ്പെട്ട മറ്റു രണ്ടു പേർക്കു വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

അശ്വന്തിനെ തലശ്ശേരി കോടതി റിമാൻഡ് ചെയ്തു.

പ്രത്യേക ആകൃതിയിലുള്ള 3 ലോഹദണ്ഡുകളും കഠാരയുമാണു സഞ്ചിയിലുണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91105/youth-arrested-with-deadly-weapons)