---
title: "കെഎസ്ആ‍ര്‍ടിസി ബസ്സിൽ നിന്നും ഡീസൽ മോഷ്ടിച്ച സംഭവം: ഡ്രൈവര്‍ പിടിയിൽ"
english_title: "Kollam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91127/kollam"
published_at: "2023-01-19T06:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c89777e9c9e_download.jpeg"
keywords: []
---

# കെഎസ്ആ‍ര്‍ടിസി ബസ്സിൽ നിന്നും ഡീസൽ മോഷ്ടിച്ച സംഭവം: ഡ്രൈവര്‍ പിടിയിൽ

> **Lead Summary:** **കൊല്ലം**: കൊല്ലത്ത് കെ.എസ്.ആർ.ടി.സി ബസിൽ നിന്നും ഡീസൽ മോഷ്ടിച്ച ഡ്രൈവർ പിടിയിൽ. കിളികൊല്ലൂർ സ്വദേശി സലീമിനെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെയാണ് പ്രതി പത്ത് ലിറ്റർ ഡീസൽ മോഷ്ടിച്ചത്. സലീം ബസിൽ ഡീസൽ മോഷണം കണ്ട സഹപ്രവർത്തകൻ മേൽ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. അസിസ്റ്റന്റ് ക്ലസ്റ്റർ ഓഫീസറുടെ പരാതിയിലാണ് കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തത്.

## Article Content

**കൊല്ലം**: കൊല്ലത്ത് കെ.എസ്.ആർ.ടി.സി ബസിൽ നിന്നും ഡീസൽ മോഷ്ടിച്ച ഡ്രൈവർ പിടിയിൽ. കിളികൊല്ലൂർ സ്വദേശി സലീമിനെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെയാണ് പ്രതി പത്ത് ലിറ്റർ ഡീസൽ മോഷ്ടിച്ചത്. സലീം ബസിൽ ഡീസൽ മോഷണം കണ്ട സഹപ്രവർത്തകൻ മേൽ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. അസിസ്റ്റന്റ് ക്ലസ്റ്റർ ഓഫീസറുടെ പരാതിയിലാണ് കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91127/kollam)