---
title: "16 കോടിയുടെ ഭാഗ്യവാനെ ഇന്നറിയാം; ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ നറുക്കെടുപ്പ് ഇന്ന്"
english_title: "16 crore lucky person is known today; Christmas-New Year bumper draw today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91156/16-crore-lucky-person-is-known-today-christmas-new-year-bumper-draw-today"
published_at: "2023-01-19T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c8cf68a8d88_IMG-20230119-WA0026.jpg"
keywords: []
---

# 16 കോടിയുടെ ഭാഗ്യവാനെ ഇന്നറിയാം; ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ നറുക്കെടുപ്പ് ഇന്ന്

> **Lead Summary:** **തിരുവനന്തപുരം**: 16 കോടി ഒന്നാം സമ്മാനമായുള്ള ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ നറുക്കേടുപ്പ് ഇന്ന്. കേരള ലോട്ടറി ചരിത്രത്തിലെ ഉയർന്ന രണ്ടാമത്തെ സമ്മാനത്തുകയാണ് ക്രിസ്മസ് പുതുവത്സര ബമ്പറിന്റേത്. 400 രൂപയായിരുന്നു ടിക്കറ്റ് വില. ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് തിരുവനന്തപുരം ഗോർക്കിഭവനിലാണ് നറുക്കെടുപ്പ് നടക്കുക. ടിക്കറ്റിന്റെ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം പത്ത് പേർക്കും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കും.

## Article Content

**തിരുവനന്തപുരം**: 16 കോടി ഒന്നാം സമ്മാനമായുള്ള ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ നറുക്കേടുപ്പ് ഇന്ന്. കേരള ലോട്ടറി ചരിത്രത്തിലെ ഉയർന്ന രണ്ടാമത്തെ സമ്മാനത്തുകയാണ് ക്രിസ്മസ് പുതുവത്സര ബമ്പറിന്റേത്. 400 രൂപയായിരുന്നു ടിക്കറ്റ് വില. ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് തിരുവനന്തപുരം ഗോർക്കിഭവനിലാണ് നറുക്കെടുപ്പ് നടക്കുക. ടിക്കറ്റിന്റെ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം പത്ത് പേർക്കും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കും.

പത്ത് പരമ്പരഖലിലായാണ് ക്രിസ്മസ് ബമ്പർ അച്ചടിച്ചിരുന്നത്. കഴിഞ്ഞതവണ 43 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചിരുന്നു. ഇത്തവണ 33 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിരിക്കുന്നത്. ഫലപ്രഖ്യാപനത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെ ഇനി 54,000 ടിക്കറ്റുകൾ കൂടി വിറ്റുതീരാനുണ്ട്. അവശേഷിക്കുന്ന ടിക്കറ്റുകൾ ഇന്ന് വിറ്റുതീരുമെന്ന പ്രതീക്ഷയിലാണ് ലോട്ടറി വകുപ്പ്.25 കോടിയുടെ തിരുവോണം ബമ്പർ ഹിറ്റായിതിന് പിന്നാലെയായിരുന്നു ക്രിസ്മസ് ബമ്പറിന്റെ സമ്മാനത്തുക ഉയർത്തിയത്.

ക്രിസ്മസ് പുതുവത്സര ബമ്പറിന്റെ ഫലപ്രഖ്യാപനത്തോടൊപ്പം സമ്മർ ബമ്പറിന്റെ ലോഞ്ചിങും നടക്കും. 10 കോടി ഒന്നാം സമ്മാനമുള്ള സമ്മർ ബമ്പർ ടിക്കറ്റിന്റെ വില 250 രൂപയാണ്. നിലവിൽ കേരളത്തിൽ ഏഴ് പ്രതിദിന ലോട്ടറികളുണ്ട്, അവയുടെ നറുക്കെടുപ്പുകൾ തിങ്കൾ മുതൽ ഞായർ വരെ നടക്കുന്നു. വിൻ വിൻ, സ്ത്രീ ശക്തി, അക്ഷയ, കാരുണ്യ പ്ലസ്, നിർമ്മൽ, കാരുണ്യ, ഫിഫ്റ്റി ഫിഫ്റ്റി എന്ന ക്രമത്തിലാണ് നടക്കുന്നത്. കൂടാതെ, എല്ലാ വർഷവും ഉത്സവങ്ങളോടും പുതുവർഷത്തോടും ചേർന്ന് ആറ് ബമ്പർ ലോട്ടറികളുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91156/16-crore-lucky-person-is-known-today-christmas-new-year-bumper-draw-today)