---
title: "ശ്രീകണ്ഠാപുരം നഗരസഭയിലെ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ നിരോധിച്ച പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളും പഴകിയ ഭക്ഷണങ്ങളും പിടികൂടി"
english_title: "Banned plastic carry bags and stale food items were seized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91173/banned-plastic-carry-bags-and-stale-food-items-were-seized"
published_at: "2023-01-19T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c8e13ea2bfd_Picsart_23-01-19_11-43-31-060.jpg"
keywords: []
---

# ശ്രീകണ്ഠാപുരം നഗരസഭയിലെ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ നിരോധിച്ച പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളും പഴകിയ ഭക്ഷണങ്ങളും പിടികൂടി

> **Lead Summary:** **ശ്രീകണ്ഠാപുരം: ** നഗരസഭയിലെ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ നിരോധിച്ച പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളും പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങളും പിടികൂടി. ചെമ്പന്തൊട്ടി, കൂട്ടുമുഖം, അലക്‌സ് നഗര്‍ ടൗണുകളില്‍ നിന്നുമാണ് പഴകിയ ഭക്ഷണങ്ങള്‍ പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളിലും സമാനരീതിയില്‍ ഭക്ഷണവും പ്ലാസ്റ്റിക് ക്യാരീ ബാഗുകളും പിടികൂടിയിരുന്നു.

## Article Content

**ശ്രീകണ്ഠാപുരം: ** നഗരസഭയിലെ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ നിരോധിച്ച പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളും പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങളും പിടികൂടി. ചെമ്പന്തൊട്ടി, കൂട്ടുമുഖം, അലക്‌സ് നഗര്‍ ടൗണുകളില്‍ നിന്നുമാണ് പഴകിയ ഭക്ഷണങ്ങള്‍ പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളിലും സമാനരീതിയില്‍ ഭക്ഷണവും പ്ലാസ്റ്റിക് ക്യാരീ ബാഗുകളും പിടികൂടിയിരുന്നു.

സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഭക്ഷത്തിലെ വിഷാംശം മൂലം ആളുകള്‍ മരിക്കുകയും നിരവധിയാളുകള്‍ ആശുപത്രിയില്‍ ചികിത്സയിലുമാണ്. തുടര്‍ച്ചയായ റെയ്ഡുകളില്‍ പഴകിയ കോഴിയിറച്ചി ഉള്‍പ്പെടെയുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളും പിടികൂടിയിരുന്നു. ശ്രീകണ്ഠാപുരം നഗരസഭയുടെ നേതൃത്വത്തില്‍ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91173/banned-plastic-carry-bags-and-stale-food-items-were-seized)