---
title: "നിലവിലുള്ള സാമ്പത്തിക വർഷത്തെ ടെണ്ടർ നടപടികൾ ഉടൻ പൂർത്തിയാക്കും"
english_title: "The tender process for the current financial year will be completed soon"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91183/the-tender-process-for-the-current-financial-year-will-be-completed-soon"
published_at: "2023-01-19T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c8e9cd37e25_Picsart_23-01-19_12-16-31-841.jpg"
keywords: []
---

# നിലവിലുള്ള സാമ്പത്തിക വർഷത്തെ ടെണ്ടർ നടപടികൾ ഉടൻ പൂർത്തിയാക്കും

> **Lead Summary:** **കണ്ണൂർ:** നിലവിലുള്ള സാമ്പത്തിക വർഷത്തെ പൂർത്തീകരിക്കാൻ ബാക്കിയുളള പ്രവൃത്തികൾ പൂർത്തിയാക്കാനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കാൻ ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ തീരുമാനമായി.2021-22 സാമ്പത്തിക വർഷത്തെ 33 പ്രവൃത്തികൾ ഇനിയും ബാക്കിയാണെന്ന് യോഗത്തിൽ ചൂണ്ടിക്കാട്ടി.

## Article Content

**കണ്ണൂർ:** നിലവിലുള്ള സാമ്പത്തിക വർഷത്തെ പൂർത്തീകരിക്കാൻ ബാക്കിയുളള പ്രവൃത്തികൾ പൂർത്തിയാക്കാനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കാൻ ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ തീരുമാനമായി.2021-22 സാമ്പത്തിക വർഷത്തെ 33 പ്രവൃത്തികൾ ഇനിയും ബാക്കിയാണെന്ന് യോഗത്തിൽ ചൂണ്ടിക്കാട്ടി.

ജനുവരി 31 നകം ടെണ്ടർ നടപടികൾ പൂർത്തിയാക്കി പ്രവൃത്തികൾ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ യോഗത്തിൽ ഉറപ്പ് നൽകി.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ അദ്ധ്യക്ഷത വഹിച്ചു.സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാന്മാരായ അഡ്വ.കെ.കെ.രത്നകുമാരി, അഡ്വ.കെ. സരള, യു. പി. ശോഭ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91183/the-tender-process-for-the-current-financial-year-will-be-completed-soon)