---
title: "മിത്ര റസിഡൻസ് അസോസിയേഷൻ ഉദ്ഘാടനവും ശ്രമദാനവു൦ നടത്തി"
english_title: "Mitra Residence Association inaugurated and donated labor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/912/mitra-residence-association-inaugurated-and-donated-labor"
published_at: "2021-10-03T09:33:00+05:30"
category: "Kottiyoor"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61592b904a053_PicsArt_10-03-09.31.23.jpg"
keywords: []
---

# മിത്ര റസിഡൻസ് അസോസിയേഷൻ ഉദ്ഘാടനവും ശ്രമദാനവു൦ നടത്തി

> **Lead Summary:** **

## Article Content

**

> അമ്പായത്തോട്**: അമ്പായത്തോട് ടൗൺ പരിസരത്ത് 23 വീടുകൾ ഉൾപ്പെടുത്തിക്കൊണ്ട്  "മിത്ര റസിഡൻസ് അസോസിയേഷൻ" രൂപീകരിച്ചു. തോട്ടത്തിൽ ജോണിന്റെ വീട്ടുമുറ്റത്ത് സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് സീനിയർ മെമ്പർ ദേവകി ഉദ്ഘാടനം ചെയ്തു. മിത്ര പ്രസിഡൻറ് സ്റ്റാൻസില ബോസ് വെള്ളാച്ചിറ അധ്യക്ഷത വഹിച്ച യോഗത്തിൽ  സെക്രട്ടറി ഷാജു പുത്തൻകണ്ടം സ്വാഗതം പറഞ്ഞു. ജോൺ തോട്ടത്തിൽ, സുനീന്ദ്രൻ കർപ്പൂര ഇടത്തിൽ, ഷാജി ആഞ്ചേരിൽ, തുടങ്ങിയവർ പങ്കെടുത്തു. 

ഉദ്ഘാടനത്തിനുശേഷം  അംഗങ്ങൾ അമ്പായത്തോട് പറങ്കിമല റോഡിൻറെ ഇരു വശങ്ങളും ശുചീകരിച്ചു, വിപുലമായ ശ്രമദാന പ്രവർത്തനങ്ങൾ നടത്തി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/912/mitra-residence-association-inaugurated-and-donated-labor)