---
title: "വേറിട്ടതും, നൂതനവുമായ വികസന ലക്ഷ്യങ്ങൾ മുൻനിർത്തി പയ്യന്നൂർ നഗരസഭയുടെ സെമിനാർ"
english_title: "Seminar of Payyannur Municipality"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91237/seminar-of-payyannur-municipality"
published_at: "2023-01-19T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c9143ab0a8a_Screenshot_2023-01-19-15-14-50-87_4aed3257f278fcf7bfa3abd644e23333.jpg"
keywords: []
---

# വേറിട്ടതും, നൂതനവുമായ വികസന ലക്ഷ്യങ്ങൾ മുൻനിർത്തി പയ്യന്നൂർ നഗരസഭയുടെ സെമിനാർ

> **Lead Summary:** **പയ്യന്നൂർ**: വേറിട്ടതും, നൂതനവുമായ വികസന ലക്ഷ്യങ്ങൾ മുൻനിർത്തി പയ്യന്നൂർ നഗരസഭയുടെ വികസന സെമിനാർ. 14-ാം പഞ്ചവത്സര പദ്ധതിയുടെ രണ്ടാംവർഷ 2023-24 പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് പയ്യന്നൂർ നഗരസഭ വികസന സെമിനാര്‍ ശ്രീവത്സം ഓഡിറ്റോറിയത്തിൽ പയ്യന്നൂർ എം.എൽ എ ടി.ഐ.മധുസൂദനൻ ഉദ്ഘാടനം ചെയ്തു.

## Article Content

**പയ്യന്നൂർ**: വേറിട്ടതും, നൂതനവുമായ വികസന ലക്ഷ്യങ്ങൾ മുൻനിർത്തി പയ്യന്നൂർ നഗരസഭയുടെ വികസന സെമിനാർ. 14-ാം പഞ്ചവത്സര പദ്ധതിയുടെ രണ്ടാംവർഷ 2023-24 പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് പയ്യന്നൂർ നഗരസഭ വികസന സെമിനാര്‍ ശ്രീവത്സം ഓഡിറ്റോറിയത്തിൽ പയ്യന്നൂർ എം.എൽ എ ടി.ഐ.മധുസൂദനൻ ഉദ്ഘാടനം ചെയ്തു.

ചെയർപേഴ്സൺ കെ.വി.ലളിത അദ്ധ്യക്ഷത വഹിച്ചു.നഗരസഭ വികസന കാഴ്ചപ്പാടും, 2022-23 വർഷത്തെ വാർഷിക പദ്ധതി അവലോകനവും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.ബാലൻ അവതരിപ്പിച്ചു. 2023 - 24 കരട് പദ്ധതിരേഖ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.ജയ അവതരിപ്പിച്ചു.

> അടിസ്ഥാന വികസനത്തോടൊപ്പം, സർക്കാരിന്റെ നവകേരള മിഷൻ മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യങ്ങൾ പ്രാവർത്തികമാക്കൽ, നേരത്തെ നടപ്പിലാക്കിയ പദ്ധതികളുടെ വിശകലനം, അതിദാരിദ്രനിർമ്മാർജനം, വാതിൽപ്പടി സേവന പദ്ധതി , എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതിയിലൂടെ തൊഴിൽ ലഭ്യമാക്കൽ തുടങ്ങി "നൂതനപദ്ധതികളുടെ" അവലോകനവും, തുടർ പ്രവർത്തനങ്ങളും ചർച്ചചെയ്ത് നടപ്പിലാക്കുകയാണ് വികസന സെമിനാറിലൂടെ നഗരസഭ ലക്ഷ്യമിടുന്നത്.

നഗരസഭ സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ വി.വി.സജിത, ടി.വിശ്വനാഥൻ, ടി.പി.സെമീറ,കൗൺസിലർ കെ.കെ. ഫൽഗുനൻ , നഗരസഭ സെക്രട്ടറി എം.കെ.ഗിരീഷ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.വി.രവീന്ദ്രൻ, വി.പി സുകുമാരൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91237/seminar-of-payyannur-municipality)