---
title: "പരിഷത്തിന്റെ ഉരുൾപൊട്ടൽ പഠനറിപ്പോർട്ട് പുസ്തക രൂപത്തിൽ"
english_title: "Parishad landslide study report in book form"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91262/parishad-landslide-study-report-in-book-form"
published_at: "2023-01-19T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c928eadcc12_Picsart_23-01-19_16-33-27-813.jpg"
keywords: []
---

# പരിഷത്തിന്റെ ഉരുൾപൊട്ടൽ പഠനറിപ്പോർട്ട് പുസ്തക രൂപത്തിൽ

> **Lead Summary:** **കണ്ണൂർ:** ശാസ്ത്രം ജനനന്മക്ക് ശാസ്ത്രം നവകേരളത്തിന് ജനകീയ കേമ്പയിൻ്റെ ഭാഗമായി പരിഷത് പേരാവൂർ മേഖല കമ്മറ്റി തയ്യാറാക്കിയ പഠന റിപ്പോർട്ട് - ഉരുൾ പൊട്ടലും കേരള പരിസ്ഥിതിയും കോളയാട് - കണിച്ചാർ അനുഭവങ്ങൾ- പുസ്തകം പുറത്തിറങ്ങി. കണ്ണൂർ സർവകലാശാല യുടെ സാങ്കേതിക സഹകരണത്തോടെ ആയിരുന്നു പഠനം.

## Article Content

**കണ്ണൂർ:** ശാസ്ത്രം ജനനന്മക്ക് ശാസ്ത്രം നവകേരളത്തിന് ജനകീയ കേമ്പയിൻ്റെ ഭാഗമായി പരിഷത് പേരാവൂർ മേഖല കമ്മറ്റി തയ്യാറാക്കിയ പഠന റിപ്പോർട്ട് - ഉരുൾ പൊട്ടലും കേരള പരിസ്ഥിതിയും കോളയാട് - കണിച്ചാർ അനുഭവങ്ങൾ- പുസ്തകം പുറത്തിറങ്ങി. കണ്ണൂർ സർവകലാശാല യുടെ സാങ്കേതിക സഹകരണത്തോടെ ആയിരുന്നു പഠനം.

പുസ്തകം കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ പ്രഫ.ഗോപിനാഥ് രവീന്ദ്രൻ പ്രകാശനം ചെയ്തു. യൂണിവേഴ്സിറ്റി രജിസ്ട്രാർ Dr. ജോബി കെ ജോസ് പുസ്തകം ഏറ്റു വാങ്ങി. ജനകീയ കേമ്പയിൻ്റെ ഭാഗമായി പുതിയ അറിവുകൾ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും കേരളത്തെ സംവാദാത്മകമാക്കുകയും ചെയ്യാൻ പരിഷത് ലക്ഷ്യമിടുന്നു.

ഇതിൻ്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ കോളയാട് കണിച്ചാർ പഞ്ചായത്തുകളിലെ ഉരുൾപൊട്ടലുമായി ബന്ധപെട്ട പഠനമാണ് പേരാവൂർ മേഖലാ കമ്മറ്റി നടത്തിയത്. പേരാവൂർ മലബാർ ബിഎഡ് കോളേജ്, കണ്ണൂർ യൂനിവേഴ്സിറ്റിയുടെ ഭൂമിശാസ്ത്ര പരിസ്ഥിതി വകുപ്പുകൾ വിവിധ മേഖലകളിലെ വിഷയ വിദഗ്ധർ, പരിസ്ഥിതി പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ തുടങ്ങി ജനകീയ പങ്കാളിതത്തോടെ ആണ് ഈ പഠനം പൂർത്തിയാക്കിയത്.കേരളത്തിലെ സമകാലിക പരിസ്ഥിതി പ്രശ്നങ്ങളുടെ അപഗ്രഥനത്തിന് സഹായകരമായ പുസ്തകമാണിത്.

പ്രകാശന ചടങ്ങിൽ ഡോ. ടി.കെ പ്രസാദ് (കണ്ണൂർ സർവകലാശാലാ ഭൗമ ശാസ്ത്ര വിഭാഗം മേധാവി ) ഡോ.കെ.ഗീതാനന്ദൻ (ശാസ്ത്രസാഹിത്യ പരിഷത്ത് പേരാവൂർ മേഖല പ്രസിഡണ്ട് കെ.വിനോദ് കുമാർ ( ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന നിർവ്വാഹക സമിതി അംഗം) പി.കെ.സുധാകരൻ (ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂർ ജില്ല പ്രസിഡണ്ട്) എം.വി മുരളീധരൻ ( പOന സംഘം അംഗം) സാജു കെ (സെനറ്റ് മെമ്പർ) Dr കെ ടി ചന്ദ്രമോഹൻ (സിൻഡിക്കേറ്റ് അംഗം) എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91262/parishad-landslide-study-report-in-book-form)