---
title: "കരിക്കോട്ടക്കരി - എടൂര്‍ റോഡിലെ വെമ്പുഴ പാലത്തിനു സമീപത്തെ വലിയ വളവുകള്‍ അപകട കേന്ദ്രമാകുന്നു"
english_title: "The major bends near the Vempuzha bridge on the Karikottakari-Etoor road are a danger zone"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91277/the-major-bends-near-the-vempuzha-bridge-on-the-karikottakari-etoor-road-are-a-danger-zone"
published_at: "2023-01-19T17:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c937a233990_Picsart_23-01-19_17-59-01-052.jpg"
keywords: []
---

# കരിക്കോട്ടക്കരി - എടൂര്‍ റോഡിലെ വെമ്പുഴ പാലത്തിനു സമീപത്തെ വലിയ വളവുകള്‍ അപകട കേന്ദ്രമാകുന്നു

> **Lead Summary:** ആറളം അയ്യന്‍കുന്ന് പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന കരിക്കോട്ടക്കരി - എടൂര്‍ റോഡിലെ വെമ്പുഴ പാലത്തിനു സമീപത്തെ വലിയ വളവുകള്‍ അപകട കേന്ദ്രമാകുന്നു. നിത്യേന ചെറുതും വലുതുമായ നിരവധി അപകടങ്ങള്‍ക്കാണ് പ്രദേശവാസികള്‍ സാക്ഷിയാകുന്നത്. മേഖലയില്‍ സിഗ്നല്‍ ലൈറ്റുകളും ബോര്‍ഡുകളും സ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.

## Article Content

ആറളം അയ്യന്‍കുന്ന് പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന കരിക്കോട്ടക്കരി - എടൂര്‍ റോഡിലെ വെമ്പുഴ പാലത്തിനു സമീപത്തെ വലിയ വളവുകള്‍ അപകട കേന്ദ്രമാകുന്നു. നിത്യേന ചെറുതും വലുതുമായ നിരവധി അപകടങ്ങള്‍ക്കാണ് പ്രദേശവാസികള്‍ സാക്ഷിയാകുന്നത്. മേഖലയില്‍ സിഗ്നല്‍ ലൈറ്റുകളും ബോര്‍ഡുകളും സ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.

രാത്രികാലങ്ങളിലെ മേഖലയിലെ വെളിച്ചക്കുറവ് വലിയ ദുരന്തങ്ങള്‍ക്കാണ് വഴി തുറക്കുന്നത്. റോഡ് പരിചിത മില്ലാത്ത ഡ്രൈവര്‍മാരും അമിത വേഗതയില്‍ വാഹനമോടിക്കുന്നവരും ഈ റോഡില്‍ അപകടത്തില്‍പ്പെടുന്നതും പതിവാണ്. പാലത്തിനു സമീപത്തുള്ള കൊട്ടുകപ്പാറ വളവും സമാന ദുരന്തമാണ് ഉണ്ടാക്കുന്നത്. പ്രദേശവാസികള്‍ നിരവധിത്തവണ അധികൃതര്‍ക്കുമുന്നില്‍ പരാതികള്‍ നല്‍കിയിട്ടും ഫലമുണ്ടായിട്ടില്ലെന്നാണ് ആളുകള്‍ പറയുന്നത്...

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91277/the-major-bends-near-the-vempuzha-bridge-on-the-karikottakari-etoor-road-are-a-danger-zone)