---
title: "ശ്രീകണ്ഠാപുരം നഗരസഭയുടെ സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തികള്‍ അതിവേഗം പുരോഗമിക്കുന്നു"
english_title: "Sreekandapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91278/sreekandapuram"
published_at: "2023-01-19T18:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c939d5d591e_Picsart_23-01-19_18-08-19-334.jpg"
keywords: []
---

# ശ്രീകണ്ഠാപുരം നഗരസഭയുടെ സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തികള്‍ അതിവേഗം പുരോഗമിക്കുന്നു

> **Lead Summary:** ശ്രീകണ്ഠാപുരം നഗരസഭയുടെ സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തികള്‍ അതിവേഗം പുരോഗമിക്കുന്നു. ആദ്യഘട്ടത്തില്‍ ഓവുചാല്‍ നിര്‍മ്മാണവും കോട്ടൂര്‍ പാലം ജംഗ്ഷനിലെ സംരക്ഷണഭിത്തി നിര്‍മ്മാണവുമാണ് നടന്നു വരുന്നത്. കോട്ടൂര്‍ പള്ളി ജംഗ്ഷന്‍ മുതലുള്ള ഓവുചാല്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ അടുത്തദിവസം മുതല്‍ ആരംഭിക്കും.

## Article Content

ശ്രീകണ്ഠാപുരം നഗരസഭയുടെ സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തികള്‍ അതിവേഗം പുരോഗമിക്കുന്നു. ആദ്യഘട്ടത്തില്‍ ഓവുചാല്‍ നിര്‍മ്മാണവും കോട്ടൂര്‍ പാലം ജംഗ്ഷനിലെ സംരക്ഷണഭിത്തി നിര്‍മ്മാണവുമാണ് നടന്നു വരുന്നത്. കോട്ടൂര്‍ പള്ളി ജംഗ്ഷന്‍ മുതലുള്ള ഓവുചാല്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ അടുത്തദിവസം മുതല്‍ ആരംഭിക്കും.

അഞ്ചു കോടി രൂപയുടെ പദ്ധതിയില്‍ വിപുലമായ നിര്‍മ്മാണ പ്രവര്‍ത്തികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. കോടിക്കണ്ടി ഗ്രൂപ്പാണ് നിര്‍മ്മാണ കരാറില്‍ ഏര്‍പ്പെട്ട് പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. വര്‍ഷങ്ങളായുള്ള ശ്രീകണ്ഠാപുരത്തിന്റെ സ്വപ്‌നമാണ് യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91278/sreekandapuram)