---
title: "പുസ്തകോത്സവം ജനുവരി 12 മുതല്‍ 19 വരെ; സംഘാടക സമിതിയായി"
english_title: "kannur Book Festival January 12-19"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/9128/kannur-book-festival-january-12-19"
published_at: "2021-11-05T23:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61856ea06fa07_books.jpg"
keywords: []
---

# പുസ്തകോത്സവം ജനുവരി 12 മുതല്‍ 19 വരെ; സംഘാടക സമിതിയായി

> **Lead Summary:** കണ്ണൂർ: ജില്ലാ ലൈബ്രറി വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ 2022 ജനുവരി 12 മുതല്‍ 19 വരെ നടക്കുന്ന പുസ്തകോത്സവ നടത്തിപ്പിനായി സംഘാടകസമിതി രൂപീകരിച്ചു.

## Article Content

കണ്ണൂർ: ജില്ലാ ലൈബ്രറി വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ 2022 ജനുവരി 12 മുതല്‍ 19 വരെ നടക്കുന്ന പുസ്തകോത്സവ നടത്തിപ്പിനായി സംഘാടകസമിതി രൂപീകരിച്ചു.

വി ശിവദാസന്‍ എം പി ചെയര്‍മാന്‍, പി കെ വിജയന്‍ കണ്‍വീനര്‍, മുകുന്ദന്‍ മഠത്തില്‍ ട്രഷറര്‍ എന്നിവരാണ് കമ്മിറ്റി ഭാരവാഹികള്‍. ലൈബ്രറി കൗണ്‍സില്‍ ഹാളില്‍ നടന്ന യോഗത്തില്‍ ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട്് മുകുന്ദന്‍ മഠത്തില്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി പി കെ വിജയന്‍, ജില്ലാ വൈസ് പ്രസി. ടി പ്രകാശന്‍ മാസ്റ്റര്‍, പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറി എം കെ മനോഹരന്‍, ടി കെ ഗോവിന്ദന്‍ മാസ്റ്റര്‍, എബി എന്‍ ജോസഫ്, എം കെ മനോഹരന്‍, വി കെ സുരേഷ് ബാബു എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/9128/kannur-book-festival-january-12-19)