---
title: "ധന പ്രതിസന്ധി; ബില്ലുകൾ പാസാക്കുന്നതിന് അപ്രഖ്യാപിത നിയന്ത്രണം"
english_title: "financial crisis"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91372/financial-crisis"
published_at: "2023-01-20T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ca0df1656be_download_(16).jpeg"
keywords: []
---

# ധന പ്രതിസന്ധി; ബില്ലുകൾ പാസാക്കുന്നതിന് അപ്രഖ്യാപിത നിയന്ത്രണം

> **Lead Summary:**  **തിരുവനന്തപുരം: **സംസ്ഥാനത്തെ ട്രഷറികളിൽ ബില്ലുകൾ പാസാക്കുന്നതിന് അപ്രഖ്യാപിത നിയന്ത്രണം. മതിയായ ബജറ്റ് വിഹിതം ഇല്ലെന്ന കാരണം പറഞ്ഞാണ് പല ബില്ലുകളും പാസാക്കാതെ മാറ്റുന്നത്. ചില ഹെഡുകളിലുള്ള ബില്ലുകൾ വരുമ്പോൾ ട്രഷറിയിലെ സംവിധാനത്തിൽ ‘മതിയായ ബജറ്റ് വിഹിതമില്ല’ എന്ന് കാണിക്കുകയാണ്. ഈ ബില്ലുകളിൽ തുടർനടപടി എടുക്കാനാകുന്നില്ല. വിനിയോഗം 60 ശതമാനം കഴിഞ്ഞവയിലാണ് നിയന്ത്രണം. ട്രഷറി ഡയറക്ടറേറ്റിൽനിന്ന് തന്നെ സംവിധാനത്തിൽ നിയന്ത്രണം കൊണ്ടുവന്നുവെന്നാണ് സൂചന.

## Article Content

 **തിരുവനന്തപുരം: **സംസ്ഥാനത്തെ ട്രഷറികളിൽ ബില്ലുകൾ പാസാക്കുന്നതിന് അപ്രഖ്യാപിത നിയന്ത്രണം. മതിയായ ബജറ്റ് വിഹിതം ഇല്ലെന്ന കാരണം പറഞ്ഞാണ് പല ബില്ലുകളും പാസാക്കാതെ മാറ്റുന്നത്. ചില ഹെഡുകളിലുള്ള ബില്ലുകൾ വരുമ്പോൾ ട്രഷറിയിലെ സംവിധാനത്തിൽ ‘മതിയായ ബജറ്റ് വിഹിതമില്ല’ എന്ന് കാണിക്കുകയാണ്. ഈ ബില്ലുകളിൽ തുടർനടപടി എടുക്കാനാകുന്നില്ല. വിനിയോഗം 60 ശതമാനം കഴിഞ്ഞവയിലാണ് നിയന്ത്രണം. ട്രഷറി ഡയറക്ടറേറ്റിൽനിന്ന് തന്നെ സംവിധാനത്തിൽ നിയന്ത്രണം കൊണ്ടുവന്നുവെന്നാണ് സൂചന.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെയാണ് ട്രഷറിയിൽ നിയന്ത്രണം. വിവിധ വകുപ്പുകളുടെ ബില്ലുകൾ കൂട്ടത്തോടെ ട്രഷറികളിലേക്ക് പ്രവഹിക്കുകയാണ്. സാധാരണ ജനുവരിയോടെയാണ് പദ്ധതി വിനിയോഗം ശക്തിപ്പെടുന്നത്. ഇതാണ് ബില്ലുകൾ കൂട്ടത്തോടെ വരാൻ കാരണം. അടുത്തമാസത്തെ ശമ്പള-പെൻഷൻ വിതരണം സുഗമമാക്കൽകൂടി ലക്ഷ്യമിട്ടാണ് നിയന്ത്രണമെന്നാണ് സൂചന. സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധിയിൽ കിഫ്ബി അടക്കമുള്ളവയുടെ വായ്പ ഉൾപ്പെടുത്തിയതോടെ കൂടുതൽ കടമെടുക്കാൻ കഴിയാത്ത സ്ഥിതിയിലാണ് സർക്കാർ. കൂടുതൽ കടമെടുക്കുന്നതിന് അനുമതിക്കായി ഉടൻ പ്രധാനമന്ത്രിക്ക് നിവേദനം നൽകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91372/financial-crisis)