---
title: "ഹയര്‍ സെക്കന്‍ററി ബാച്ച് പുന:ക്രമീകരണം: നിർദ്ദേശങ്ങളുണ്ടെങ്കിൽ അറിയിക്കാം"
english_title: "Higher Secondary Batch Reorganization"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91382/higher-secondary-batch-reorganization"
published_at: "2023-01-20T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ca280692606_Screenshot_2023-01-20-11-03-39-85_680d03679600f7af0b4c700c6b270fe7.jpg"
keywords: []
---

# ഹയര്‍ സെക്കന്‍ററി ബാച്ച് പുന:ക്രമീകരണം: നിർദ്ദേശങ്ങളുണ്ടെങ്കിൽ അറിയിക്കാം

> **Lead Summary:** **തിരുവനന്തപുരം**: ഹയര്‍ സെക്കന്‍ററിയിലെ വിദ്യാര്‍ത്ഥി പ്രവേശനവുമായി ബന്ധപ്പെട്ട പഠനത്തിനായി സര്‍ക്കാര്‍ രൂപീകരിച്ച പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നു.

## Article Content

**തിരുവനന്തപുരം**: ഹയര്‍ സെക്കന്‍ററിയിലെ വിദ്യാര്‍ത്ഥി പ്രവേശനവുമായി ബന്ധപ്പെട്ട പഠനത്തിനായി സര്‍ക്കാര്‍ രൂപീകരിച്ച പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നു.

ബാച്ചുകള്‍ പുന:ക്രമീകരിക്കേണ്ടതുണ്ടോയെന്നത് സംബന്ധിച്ചും അധിക ബാച്ചുകള്‍ ആവശ്യമുണ്ടോയെന്നത് സംബന്ധിച്ചും ഏകജാലക പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റങ്ങളാവശ്യമുണ്ടോയെന്നത് സംബന്ധിച്ചും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാഗ്രഹിക്കുന്നവര്‍ 2023 ജനുവരി 31 നകം ആര്‍. സുരേഷ്കുമാര്‍, ജോയിന്‍റ് ഡയറക്ടര്‍ മെമ്പര്‍ സെക്രട്ടറി, ഹയര്‍സെക്കന്‍ററി ബാച്ച് പുന:ക്രമീകരണകമ്മിറ്റി , ഹൗസിംഗ് ബോര്‍ഡ് ബി ഡിംഗ് സ്, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91382/higher-secondary-batch-reorganization)