---
title: "കാസർകോട് നിന്ന് കാണാതായ യുവാവും യുവതിയും ഗുരുവായൂരിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയില്‍"
english_title: "Missing young man and woman from Kasaragod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91386/missing-young-man-and-woman-from-kasaragod"
published_at: "2023-01-20T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ca2fb19adfc_Screenshot_2023-01-20-11-36-44-76_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# കാസർകോട് നിന്ന് കാണാതായ യുവാവും യുവതിയും ഗുരുവായൂരിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയില്‍

> **Lead Summary:** **കാസർകോട്**: കാസർകോട് നിന്ന് 12 ദിവസം മുമ്പ് കാണാതായ യുവാവിനെയും യുവതിയെയും ഗുരുവായൂരിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇരുവരും വെവ്വേറ വിവാഹം കഴിച്ച് കുടുംബ ജീവിതം നയിക്കുന്നവരാണ്.

## Article Content

**കാസർകോട്**: കാസർകോട് നിന്ന് 12 ദിവസം മുമ്പ് കാണാതായ യുവാവിനെയും യുവതിയെയും ഗുരുവായൂരിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇരുവരും വെവ്വേറ വിവാഹം കഴിച്ച് കുടുംബ ജീവിതം നയിക്കുന്നവരാണ്.

കാസർകോട് കല്ലാർ സ്വദേശി മുഹമ്മദ് ഷരീഫ്, അയൽവാസി സിന്ധു എന്നിവരാണ് മരിച്ചത്.ഓട്ടോ റിക്ഷ ഡ്രൈവറാണ് മുഹമ്മദ് ഷരീഫ്. ജനുവരി ഏഴ് മുതലാണ് ഇരുവരെയും കാണാതായത്. സിന്ധുവിന് രണ്ടും ഷരീഫിന് മൂന്നും മക്കളുണ്ട്. ഇരുവരും ഏറെക്കാലമായി അടുപ്പത്തിലായിരുന്നു.

ഗുരുവായൂരിലെ ലോഡ്ജിൽ കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയാണ് ഇവർ മുറിയെടുത്തത് പിറ്റേദിവസം ഉച്ചയായിട്ടും ഇവർ വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് ലോഡ്ജിലെ ജീവനക്കാർ ജനൽ തുറന്നുനോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഉടനെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ലോഡ്ജിൽ നൽകിയ വിലാസത്തിൽ പോലീസ് കുടുംബാംഗങ്ങളുമായി ബന്ധപ്പെടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91386/missing-young-man-and-woman-from-kasaragod)