---
title: "ഇടുക്കി കൊടികുത്തിക്കു സമീപം വിനോദ സഞ്ചാരികളുമായി വന്ന വാഹനം കൊക്കയിലേക്ക് മറിഞ്ഞു:21പേര്‍ക്ക്പരിക്ക്"
english_title: "A vehicle carrying tourists fell into Koka near Idukki Kodikuthi: 21 injured"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91392/a-vehicle-carrying-tourists-fell-into-koka-near-idukki-kodikuthi-21-injured"
published_at: "2023-01-20T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ca3bd365625_Screenshot_2023-01-20-12-14-41-71_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# ഇടുക്കി കൊടികുത്തിക്കു സമീപം വിനോദ സഞ്ചാരികളുമായി വന്ന വാഹനം കൊക്കയിലേക്ക് മറിഞ്ഞു:21പേര്‍ക്ക്പരിക്ക്

> **Lead Summary:** **ഇടുക്കി:** കൊടികുത്തിക്കു സമീപം വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തില്‍ ഡ്രൈവര്‍ അടക്കം 21 പേര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ എട്ടു പേരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

## Article Content

**ഇടുക്കി:** കൊടികുത്തിക്കു സമീപം വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തില്‍ ഡ്രൈവര്‍ അടക്കം 21 പേര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ എട്ടു പേരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ബാക്കിയുള്ളവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ആരുടേയും നില ഗുരുതരമല്ല. അന്‍പത് അടിയോളം താഴ്ചയുള്ള കൊക്കയിലേക്കാണ് വാഹനം മറിഞ്ഞതെങ്കിലും ഒരു തെങ്ങില്‍ തട്ടി നിന്നതിനാലാണ് വലിയ ദുരന്തം ഒഴിവായത്. കേരളത്തില്‍ സന്ദര്‍ശനത്തിന് എത്തിയ മുംബൈ, താനെ സ്വദേശികളുമായി വന്ന വാഹനമാണ്  അപകടത്തിൽ പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91392/a-vehicle-carrying-tourists-fell-into-koka-near-idukki-kodikuthi-21-injured)