---
title: "ശശി തരൂരിനോട് എല്ലാം സംസാരിച്ചു, വിശദീകരിച്ചു, വിമർശിച്ചത് സ്വകാര്യ സംഭാഷണത്തിനിടെ: കെ സുധാകരൻ"
english_title: "Shashi talked and explained everything to Tharoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91402/shashi-talked-and-explained-everything-to-tharoor"
published_at: "2023-01-20T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ca520d9de15_Picsart_23-01-20_13-50-05-752.jpg"
keywords: []
---

# ശശി തരൂരിനോട് എല്ലാം സംസാരിച്ചു, വിശദീകരിച്ചു, വിമർശിച്ചത് സ്വകാര്യ സംഭാഷണത്തിനിടെ: കെ സുധാകരൻ

> **Lead Summary:** **കണ്ണൂർ**: കണ്ണൂരിൽ പറഞ്ഞു ശശി തരൂർ വിഷയത്തിൽ വീണ്ടും പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ശശി തരൂരിനോട് നേരിട്ട് കാര്യങ്ങൾ വിശദീകരിച്ചെന്ന് സുധാകരൻ കണ്ണൂരിൽ പറഞ്ഞു. എല്ലാം തരൂരിനോട് സംസാരിച്ചു. തരൂരിനെ വിമർശിച്ചത് സ്വകാര്യ സംഭാഷണത്തിനിടെയാണ്.

## Article Content

**കണ്ണൂർ**: കണ്ണൂരിൽ പറഞ്ഞു ശശി തരൂർ വിഷയത്തിൽ വീണ്ടും പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ശശി തരൂരിനോട് നേരിട്ട് കാര്യങ്ങൾ വിശദീകരിച്ചെന്ന് സുധാകരൻ കണ്ണൂരിൽ പറഞ്ഞു. എല്ലാം തരൂരിനോട് സംസാരിച്ചു. തരൂരിനെ വിമർശിച്ചത് സ്വകാര്യ സംഭാഷണത്തിനിടെയാണ്.

ഇത് വാർത്തയായി. വാർത്തയെക്കുറിച്ച് ഇനി പ്രതികരണത്തിനില്ലെന്നും സുധാകരൻ പറഞ്ഞു. ശശി തരൂർ പാർട്ടിക്ക് വഴങ്ങുന്നില്ലെന്നായിരുന്നു സുധാകരൻ നേരത്തേ നടത്തിയ പ്രതികരണം. തരൂരിൻ്റെ നടപടികൾ എഐസിസിയെ അറിയിച്ചിരുന്നു. പാർട്ടിയുമായി ഒത്തു പോകണമെന്ന നിർദേശം തരൂർ പാലിക്കുന്നില്ല.

ഔദ്യോഗികമായ ക്ഷണം നിരസിച്ച തരൂർ പാർട്ടിയെ അറിയിക്കാതെ കണ്ണൂരിലടക്കം പരിപാടികളിൽ പങ്കെടുത്തു. സ്വന്തം മണ്ഡലത്തിലെ പ്രശ്നങ്ങളിൽ തരൂർ ഇടപെടുന്നില്ലെന്നും സുധാകരൻ ആരോപിച്ചിരുന്നു. ഒരു ഇംഗ്ലീഷ് ഓൺലൈൻ മാധ്യമത്തോടാണ് സുധാകരൻ്റെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91402/shashi-talked-and-explained-everything-to-tharoor)