---
title: "ഹജ്ജിന് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു; പ്രതി പിടിയിൽ"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91443/arrested"
published_at: "2023-01-20T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ca77cda51e5_IMG-20230120-WA0115.jpg"
keywords: []
---

# ഹജ്ജിന് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു; പ്രതി പിടിയിൽ

> **Lead Summary:**  **മലപ്പുറം: **ഹജ്ജിന് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതി പിടിയിൽ. മലപ്പുറം വണ്ടൂർ തിരുവാലി സ്വദേശി ചേന്നൻ കുളത്തിൽ അനീസ് നെയാണ് കൊണ്ടോട്ടി പൊലീസ് ബെംഗളൂരുവിൽ നിന്ന് പിടികൂടിയത്.

## Article Content

 **മലപ്പുറം: **ഹജ്ജിന് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതി പിടിയിൽ. മലപ്പുറം വണ്ടൂർ തിരുവാലി സ്വദേശി ചേന്നൻ കുളത്തിൽ അനീസ് നെയാണ് കൊണ്ടോട്ടി പൊലീസ് ബെംഗളൂരുവിൽ നിന്ന് പിടികൂടിയത്.

കുറഞ്ഞ ചിലവിൽ ഹജ്ജ് വിസ വാഗ്ദാനം ചെയ്ത് 2 ലക്ഷം തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ്. ഇയാൾ നിരവധി ആളുകളെ സമാന രീതിയിൽ കബളിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91443/arrested)