---
title: "കാളി പുഴയോരം  മുതൽ ശ്രീനാരായണ സ്കൂൾ വരെ ഇനി മുതൽ നിരീക്ഷണ ക്യാമറക്കണ്ണുകളിൽ"
english_title: "From the banks of the Kali River to Sree Narayana School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91449/from-the-banks-of-the-kali-river-to-sree-narayana-school"
published_at: "2023-01-20T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ca7a3932212_Picsart_23-01-20_16-45-45-516.jpg"
keywords: []
---

# കാളി പുഴയോരം  മുതൽ ശ്രീനാരായണ സ്കൂൾ വരെ ഇനി മുതൽ നിരീക്ഷണ ക്യാമറക്കണ്ണുകളിൽ

> **Lead Summary:** **എരഞ്ഞോളി**: പഞ്ചായത്തിലെ കാളി മുതൽ ശ്രീനാരായണ സ്കൂൾ വരെ ഇനി മുതൽ നിരീക്ഷണ ക്യാമറക്കണ്ണുകളിൽ. കാളി പുഴയോരത്തും റോഡിനിരുവശവും മാലിന്യം തള്ളുന്നത് കണ്ടെത്താനാണ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് വാർഡ് ഒന്നിലെ ചേക്കൂ പാലം മുതൽ ശ്രീനാരായണ സ്കൂൾ വരെ ഭാഗങ്ങളിലാണ് ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത്.

## Article Content

**എരഞ്ഞോളി**: പഞ്ചായത്തിലെ കാളി മുതൽ ശ്രീനാരായണ സ്കൂൾ വരെ ഇനി മുതൽ നിരീക്ഷണ ക്യാമറക്കണ്ണുകളിൽ. കാളി പുഴയോരത്തും റോഡിനിരുവശവും മാലിന്യം തള്ളുന്നത് കണ്ടെത്താനാണ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് വാർഡ് ഒന്നിലെ ചേക്കൂ പാലം മുതൽ ശ്രീനാരായണ സ്കൂൾ വരെ ഭാഗങ്ങളിലാണ് ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത്.

നിരീക്ഷണ ക്യാമറയുടെ സ്വിച്ച് ഓൺ കർമ്മം വടക്കുമ്പാട് ആർഷ പോഷിണി വായനശാലയിൽ ജില്ലാ കലക്ടർ എസ്.ചന്ദ്രശേഖർ ഐ.എ.എസ് നിർവഹിച്ചു.വടക്കുമ്പാട് സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.പി.ശ്രീഷ അധ്യക്ഷത വഹിച്ചു.

തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.ആർ. വസന്തൻ മാസ്റ്റർ, വി.പവിത്രൻ,പി.വിജു, എം.പ്രസന്ന ടീച്ചർ, എം.ബാലൻ, ഡോ: സി.പി.ബിജോയ്, കുമാരൻ വടക്കുമ്പാട്, ഡോ: ആർ.എൽ.സംഗീത, കെ.സി.പ്രീത, സി.കെ. ഷക്കീൽ എന്നിവർ സംസാരിച്ചു.ഒന്നാം വാർഡ് ആരോഗ്യ ശുചിത്വ കമ്മിറ്റിയുടെയും കാളിയിൽ പുഴ സംരക്ഷണ സമിതിയുടെയും, നാട്ടുകാരുടെയും സഹായത്തോടു കൂടിയാണ് നിരീക്ഷണ ക്യാമറ സ്ഥാപിച്ചത്.

ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് എരഞ്ഞോളി പഞ്ചായത്തിലെ ഒന്നാം വാർഡിൽ രണ്ടു കിലോമീറ്റർ ദൂരത്തിൽ ക്യാമറ സ്ഥാപിച്ചത്. ചേക്കുപ്പാലം മുതൽ ശ്രീനാരായണ സ്കൂൾ വരെ എട്ടു ക്യാമറയാണുള്ളത്. കാളി പുഴയോരവും റോഡിനിരുവശവും മാലിന്യം തള്ളുന്നത് കണ്ടെത്താനാണ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91449/from-the-banks-of-the-kali-river-to-sree-narayana-school)