---
title: "അർബൻ നിധി നിക്ഷേപ തട്ടിപ്പിൽ ഒരു പരാതിയിൽ കൂടി പരിയാരം പോലീസ് കേസെടുത്തു"
english_title: "Urban Nidhi investment scam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91454/urban-nidhi-investment-scam"
published_at: "2023-01-20T17:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ca7e8ef1b47_Picsart_23-01-20_17-05-47-253.jpg"
keywords: []
---

# അർബൻ നിധി നിക്ഷേപ തട്ടിപ്പിൽ ഒരു പരാതിയിൽ കൂടി പരിയാരം പോലീസ് കേസെടുത്തു

> **Lead Summary:** **കണ്ണൂർ**: കേന്ദ്രമായുള്ള അർബൻ നിധി നിക്ഷേപ തട്ടിപ്പിൽ ഒരു പരാതിയിൽ കൂടി പരിയാരം പോലീസ് കേസെടുത്തു. ഇതോടെ പരിയാരത്ത് മാത്രം മൂന്ന് പരാതികളാണ് ലഭിച്ചത്. നിക്ഷേപ തട്ടിപ്പിന് ഇരയായ യുവാവ് പരിയാരം പോലീസിൽ പരാതി നൽകി. പരിയാരം പൊയിൽ സ്വദേശി ജിബിൻ റോയ് എന്ന യുവാവാണ് പരിയാരം പോലീസിൽ പരാതി നൽകിയത്.

## Article Content

**കണ്ണൂർ**: കേന്ദ്രമായുള്ള അർബൻ നിധി നിക്ഷേപ തട്ടിപ്പിൽ ഒരു പരാതിയിൽ കൂടി പരിയാരം പോലീസ് കേസെടുത്തു. ഇതോടെ പരിയാരത്ത് മാത്രം മൂന്ന് പരാതികളാണ് ലഭിച്ചത്. നിക്ഷേപ തട്ടിപ്പിന് ഇരയായ യുവാവ് പരിയാരം പോലീസിൽ പരാതി നൽകി. പരിയാരം പൊയിൽ സ്വദേശി ജിബിൻ റോയ് എന്ന യുവാവാണ് പരിയാരം പോലീസിൽ പരാതി നൽകിയത്.

അർബൻ ബാങ്ക് നിധിയിൽ ജോലി വാഗ്ദാനം ചെയ്ത് യുവാവിന്റെ പക്കൽ നിന്നും 7 ലക്ഷം രൂപയാണ് തട്ടിയത്. അർബൻ നിധിയുടെ ഡയറക്ടർമാരായ അബ്ദുൾ ഗഫൂർ , ഷൗക്കത്തലി എന്നിവർക്കെതിരെയാണ് കേസ്. യുവാവിന് ജോലി വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് ജോലിയോ പണമോ നൽകാതെ വഞ്ചിച്ചെന്നാണ് പരാതി.

ഇതിന് മുന്നെ പിലാത്തറയിലെ പി.ചാക്കോയിൽ നിന്ന് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തതിനും / കൊട്ടിയൂർ ചുങ്കക്കുന്നിലെ മഞ്ഞുവള്ളിയിൽ - ഏലിയാമ്മ ആന്റണിയിൽ നിന്ന് എട്ട് ലക്ഷം രൂപ തട്ടിയെടുത്തതിലും പരിയാരം പോലീസ് സ്റ്റേഷനിൽ പരാതിയുണ്ട്. ഡയറക്ടർമാർക്കെതിരെയും ജീവനക്കാർക്കെതിരെയുമാണ് പരാതികൾ.ജോലി സ്ഥിരപ്പെടുത്തുന്നതിനും വലിയ പലിശ വാഗ്ദാനം ചെയ്തുമാണ് നിക്ഷേപം സ്വീകരിച്ചിരുന്നതെന്നും പരാതികളിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91454/urban-nidhi-investment-scam)