---
title: "സഹോദരന്റെ സ്കൂൾ ബസ് തട്ടി: രണ്ടര വയസ്സുകാരന് ദാരുണാന്ത്യം "
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91458/accident"
published_at: "2023-01-20T17:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ca892802699_Screenshot_20230120-175839_Facebook.jpg"
keywords: []
---

# സഹോദരന്റെ സ്കൂൾ ബസ് തട്ടി: രണ്ടര വയസ്സുകാരന് ദാരുണാന്ത്യം 

> **Lead Summary:** **തിരുവനന്തപുരം** : സഹോദരന്റെ സ്കൂൾ ബസ് തട്ടി നെയ്യാറ്റികരയിൽ രണ്ടര വയസ്സുകാരൻ മരിച്ചു. കുറ്റിയാണിക്കാട് സ്വദേശി അനീഷ്- അശ്വതി ദമ്പതികളുടെ മകൻ വിഘ്നേഷാണ് മരിച്ചത്. സഹോദരനെ വീട്ടിലിറക്കി മടങ്ങുകയായിരുന്ന സ്കൂൾ ബസ് തട്ടിയാണ് അപകടമുണ്ടായതെന്ന് ബന്ധുക്കൾ വിശദീകരിച്ചു. അപകടമുണ്ടായതിന് പിന്നാലെ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴിമധ്യേ മരിച്ചു.

## Article Content

**തിരുവനന്തപുരം** : സഹോദരന്റെ സ്കൂൾ ബസ് തട്ടി നെയ്യാറ്റികരയിൽ രണ്ടര വയസ്സുകാരൻ മരിച്ചു. കുറ്റിയാണിക്കാട് സ്വദേശി അനീഷ്- അശ്വതി ദമ്പതികളുടെ മകൻ വിഘ്നേഷാണ് മരിച്ചത്. സഹോദരനെ വീട്ടിലിറക്കി മടങ്ങുകയായിരുന്ന സ്കൂൾ ബസ് തട്ടിയാണ് അപകടമുണ്ടായതെന്ന് ബന്ധുക്കൾ വിശദീകരിച്ചു. അപകടമുണ്ടായതിന് പിന്നാലെ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴിമധ്യേ മരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91458/accident)