---
title: "ആറളം ഫാമിനെ നിശ്ചലമാക്കി തൊഴിലാളികളും ജീവനക്കാരും പണിമുടക്കി"
english_title: "No wages for five months and the workers and employees went on strike, bringing Aralam farms to a standstill"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91522/no-wages-for-five-months-and-the-workers-and-employees-went-on-strike-bringing-aralam-farms-to-a-standstill"
published_at: "2023-01-21T04:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cb1d6018c48_aralam_frm.jpg"
keywords: []
---

# ആറളം ഫാമിനെ നിശ്ചലമാക്കി തൊഴിലാളികളും ജീവനക്കാരും പണിമുടക്കി

> **Lead Summary:** **ഇരിട്ടി: **അഞ്ച് മാസമായി വേതനം കിട്ടാതെ തൊഴിലെടുക്കുകയായിരുന്ന തൊഴിലാളികളും ജീവനക്കാരും ജീവനക്കാരും പണിമുടക്കിലേക്ക് കടന്നതോടെ വെള്ളിയാഴ്ച ആറളം ഫാം നിശ്ചലമായ അവസ്ഥയിലായി.

## Article Content

**ഇരിട്ടി: **അഞ്ച് മാസമായി വേതനം കിട്ടാതെ തൊഴിലെടുക്കുകയായിരുന്ന തൊഴിലാളികളും ജീവനക്കാരും ജീവനക്കാരും പണിമുടക്കിലേക്ക് കടന്നതോടെ വെള്ളിയാഴ്ച ആറളം ഫാം നിശ്ചലമായ അവസ്ഥയിലായി.

ഫാമിലെ ആദിവാസികൾ ഉൾപ്പെടെയുള്ള തൊഴിലാളികൾക്കും ജീവനക്കാർക്കും ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ, നവംബർ, ഡിസംബർ മാസത്തെ വേതനമാണ് കുശ്ശികയായി കിടക്കുന്നത്. എന്നാൽ തൊഴിലാളികൾ സമരത്തിന് നോട്ടീസ് നൽകിയതോടെ ചർച്ചകളിലൂടെ സമവായം ഉണ്ടാക്കാനുള്ള യാതൊരു ശ്രമവും നടത്താതെ കുടിശ്ശികയിൽ നിന്നും ഓഗസ്റ്റ് മാസത്തെ വേതനം നൽകി തൊഴിലാളികളെ വരുതിയിലാക്കാനുള്ള മാനേജ്‌മെന്റിന്റെ നീക്കം ഫലം കണ്ടില്ല. ഫാമിലെ തൊഴിലാളികൾ ഒന്നടങ്കം പണിമുടക്കിയതോടെ ജീവനക്കാരും അവർക്ക് പിൻതുണയറിച്ച് പണിമുടക്കിനൊപ്പം ചേർന്നതോടെയാണ് വെള്ളിയാഴ്ച്ച് ഫാമിന്റെ പ്രവർത്തനം പൂർണ്ണമായും നിശ്ചലമായ അവസ്ഥയിലേക്ക് മാറിയത്.

മുടങ്ങിക്കിടക്കുന്ന വേതന കുടിശ്ശിക സർക്കാർ ഏറ്റെടുക്കുക, ഫാമിലെ തൊഴിലാളികൾക്ക് ശബളം നൽകാനുള്ള ബാധ്യത സർക്കാറിനാണ് എന്നീ മുദ്രാവാക്യങ്ങളായിരുന്നു സമരവേദിയിൽ ഉയർന്നത്. ഫാം ഓഫീസ് പൂട്ടി കൊടികുത്തിയ തൊഴിലാളികളും ജീവനക്കാരും പ്രകടനായി എത്തി ഫാം ഓഫീസിന് മുന്നിൽ പ്രതിഷേധം തീർക്കുകയായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ്. പ്രസിഡന്റും ആറളം ഫാം തൊഴിലാളിയൂണിയൻ പ്രസിഡന്റുമായ ബിനോയി കുര്യൻ ഉദ്ഘാടനം ചെയ്തു. ഫാം തൊഴിലാളിയുണിയൻ സെക്രട്ടറിയും സി പി ഐ നേതാവുമായ കെ.ടി ജോസ് അധ്യക്ഷത വഹിച്ചു.

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഫാമിലെ മുൻ തൊഴിലാളിയും ഐ എൻ ടി യു സി നേതാവുമായ കെ. വേലായുധൻ, മറ്റ് യൂണിയൻ നേതാക്കളായ ആർ.ബി. പിള്ള, ഇ.എസ്. സത്യൻ, പി.ഡി. ജോസ്, കെ.കെ. ജനാർദ്ദനൻ, കെ.കെ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91522/no-wages-for-five-months-and-the-workers-and-employees-went-on-strike-bringing-aralam-farms-to-a-standstill)