---
title: "അപൂർവ തെയ്യങ്ങളുടെ പുറപ്പാട് ഇന്ന് തുടങ്ങും."
english_title: "The exodus of rare Theiyas will begin today."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91526/the-exodus-of-rare-theiyas-will-begin-today"
published_at: "2023-01-21T06:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cb32983072a_image_(16).jpg"
keywords: []
---

# അപൂർവ തെയ്യങ്ങളുടെ പുറപ്പാട് ഇന്ന് തുടങ്ങും.

> **Lead Summary:** **മയ്യിൽ :** ചെക്കിക്കുന്നിൽ തായ്പരദേവതാ സമ്പ്രദായ ക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തോടനുബന്ധിച്ചുള്ള അപൂർവ തെയ്യങ്ങളുടെ പുറപ്പാട് ഇന്ന് തുടങ്ങും. 80 വർഷങ്ങൾക്കുശേഷമാണ് പെരുങ്കളിയാട്ടം നടക്കുന്നത്.

## Article Content

**മയ്യിൽ :** ചെക്കിക്കുന്നിൽ തായ്പരദേവതാ സമ്പ്രദായ ക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തോടനുബന്ധിച്ചുള്ള അപൂർവ തെയ്യങ്ങളുടെ പുറപ്പാട് ഇന്ന് തുടങ്ങും. 80 വർഷങ്ങൾക്കുശേഷമാണ് പെരുങ്കളിയാട്ടം നടക്കുന്നത്.

ഉച്ചയ്ക്കും രാത്രിയും അന്നദാനവുമുണ്ട്. 21-ന് പുലർച്ചെ അങ്കചേകവരുടെ പടയോട്ടം, തുടർന്ന് അഞ്ചിന് തീച്ചാമുണ്ഡിയുടെ അഗ്നിപ്രവേശം, രാവിലെ ആറിന് രുധിരകാളി അമ്മയുടെ പുറപ്പാട്്. വൈകീട്ട് നാലിന് തായ്പരദേവതയുടെ ഉച്ചത്തോറ്റം.

തുടർന്ന് ഗുളികൻ വെള്ളാട്ടം. രാത്രി ഏഴിന് വിഷകണ്ഠൻ തെയ്യത്തിന്റെ വെള്ളാട്ടവും ഉണ്ടാകും. 22-ന് പുലർച്ചെ നാലിന് വിഷകണ്ഠൻ തെയ്യം. തുടർന്ന് പൊട്ടൻ തെയ്യം. രാവിലെ പത്തിന് തായ്പരദേവതയുടെ തിരുമുടി നിവരൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91526/the-exodus-of-rare-theiyas-will-begin-today)