---
title: "റെയിൽവേ ഭൂമി സ്വകാര്യ കമ്പനിക്ക് നൽകിയതിലുള്ള പ്രതിഷേധം സ്റ്റേഷനിലേക്ക്."
english_title: "The protest against the railway land being given to a private company came to the station."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91527/the-protest-against-the-railway-land-being-given-to-a-private-company-came-to-the-station"
published_at: "2023-01-21T06:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cb335d5fe82_image_(17).jpg"
keywords: []
---

# റെയിൽവേ ഭൂമി സ്വകാര്യ കമ്പനിക്ക് നൽകിയതിലുള്ള പ്രതിഷേധം സ്റ്റേഷനിലേക്ക്.

> **Lead Summary:** **കണ്ണൂർ :** റെയിൽവേ ഭൂമി സ്വകാര്യ കമ്പനിക്ക് നൽകിയതിലുള്ള പ്രതിഷേധം സ്റ്റേഷനിലേക്ക്. ഡി.വൈ.എഫ്.ഐ. കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് വെള്ളിയാഴ്ച പ്രതിഷേധ ധർണ നടത്തി.

## Article Content

**കണ്ണൂർ :** റെയിൽവേ ഭൂമി സ്വകാര്യ കമ്പനിക്ക് നൽകിയതിലുള്ള പ്രതിഷേധം സ്റ്റേഷനിലേക്ക്. ഡി.വൈ.എഫ്.ഐ. കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് വെള്ളിയാഴ്ച പ്രതിഷേധ ധർണ നടത്തി.

സ്റ്റേഷൻ പരിസരത്ത് നടന്ന യോഗം സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്‌സൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സരിൻ ശശി, സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി കെ. അശോകൻ, ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ മുഹമ്മദ് സിറാജ്, കെ.ജി. ദിലീപ്, എം.വി. ഷിമ, പി.എം. അഖിൽ, പി.പി. അനിഷ എന്നിവർ സംസാരിച്ചു.

റെയിൽവേ ജീവനക്കാരുടെ കോ ഓർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പ്രകടനം നടത്തി. സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി കെ. അശോകൻ ഉദ്ഘാടനം ചെയ്തു. ഇ. ഹരിദാസൻ, എ. ലെനീഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91527/the-protest-against-the-railway-land-being-given-to-a-private-company-came-to-the-station)