---
title: "തൊഴിൽ മേളയിൽ വൻ വിജയം"
english_title: "Kadannapalliramachandran"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91529/kadannapalliramachandran"
published_at: "2023-01-21T06:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cb3c9595c44_IMG-20230121-WA0012.jpg"
keywords: []
---

# തൊഴിൽ മേളയിൽ വൻ വിജയം

> **Lead Summary:** > വ്യവസായിക പരിശീലനവകുപ്പ് കണ്ണൂർ ജില്ലാതല തൊഴിൽ മേള "സ്പെക്ട്രം 2023 "കണ്ണൂർ കോർപറേഷൻ കൗൺസിലർ ബിജോയ് തയ്യിലിൻ്റെ അദ്ധ്യക്ഷതയിൽ കടന്നപ്പളി രാമചന്ദ്രൻ എം എൽ എ തോട്ടട ഗവ: ഐ റ്റി ഐ യിൽ ഉദ്ഘാടനം ചെയ്തു. നോഡൽ ഐ റ്റി ഐ പ്രിൻസിപ്പാൾ ടി മനോജ് കുമാർ , ഉത്തരമേഖലാ ഇൻസ്പെക്ടർ ഓഫ് ട്രെയിനിങ്ങ് പി. വാസുദേവൻ , വൈസ് പ്രിൻസിപ്പാൾ കെ എൽ സുധ , പി.ടി എ പ്രസിഡൻ്റ് വി.എം പ്രദീശൻ , സി മധുസൂദനൻ , എ അക്ഷര എന്നിവർ സംസാരിച്ചു.

## Article Content

> വ്യവസായിക പരിശീലനവകുപ്പ് കണ്ണൂർ ജില്ലാതല തൊഴിൽ മേള "സ്പെക്ട്രം 2023 "കണ്ണൂർ കോർപറേഷൻ കൗൺസിലർ ബിജോയ് തയ്യിലിൻ്റെ അദ്ധ്യക്ഷതയിൽ കടന്നപ്പളി രാമചന്ദ്രൻ എം എൽ എ തോട്ടട ഗവ: ഐ റ്റി ഐ യിൽ ഉദ്ഘാടനം ചെയ്തു. നോഡൽ ഐ റ്റി ഐ പ്രിൻസിപ്പാൾ ടി മനോജ് കുമാർ , ഉത്തരമേഖലാ ഇൻസ്പെക്ടർ ഓഫ് ട്രെയിനിങ്ങ് പി. വാസുദേവൻ , വൈസ് പ്രിൻസിപ്പാൾ കെ എൽ സുധ , പി.ടി എ പ്രസിഡൻ്റ് വി.എം പ്രദീശൻ , സി മധുസൂദനൻ , എ അക്ഷര എന്നിവർ സംസാരിച്ചു.

കണ്ണൂർ ജില്ലയിലെ സർക്കാർ , പ്രൈവറ്റ് ഐ.റ്റി ഐകളിൽ നിന്ന് പഠിച്ചിറങ്ങിയവർക്കുള്ള ഏറ്റവും വലിയ തൊഴിൽ മേളയിൽ 217 വനിതകൾ ഉൾപ്പെടെ 720 പേർ പങ്കെടുത്തു. കേരളത്തിനകത്തും പുറത്തു നിന്നും അശോക് ലൈലൻ്റ് , എൽ& ടി , ഭാരത് ബെൻസ് , ।FB ഇൻഡസ്ട്രീസ് ബാങ്കളൂർ , പോപ്പുലർ മാരുതി , സിഗ് നേച്ചർ ഹോണ്ട , ടി വി എസ്, ഉൾപ്പെടെ 52 ഓളം 1 കമ്പനികളും മെട്രോ ഫയർ സിസ്റ്റംസ് LLC എന്ന വിദേശ കമ്പനിയും ഇന്ന് ജോബ് ഫെയറിൽ പങ്കെടുത്തു. വിവിധ കമ്പനികളിൽ ഒഴിവുകളുണ്ടായിട്ടും ജില്ലയിൽ നിന്ന് ഫിറ്റർ , മെഷിനിസ്റ്റ് തുടങ്ങിയ മെക്കാനിക്കൽ ട്രേഡുകളിൽ നിന്ന് കമ്പനികൾക്ക് ആവശ്യമായ ടെക്നീഷ്യന്മാരെ നല്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായി. പഠിച്ചിറങ്ങുന്നതിന് മുൻപേ തന്നെ ജില്ലയിലെ മിക്ക ഐ റ്റി ഐ കളിലേയും ട്രെയിനികൾക്ക് പ്ലേസ്മെൻ്റ് ലഭിക്കുന്ന സാഹചര്യമാണുള്ളത്. ജില്ലയിലെ വിവിധ ഐ റ്റി ഐ കളിൽ നിന്ന് പഠിച്ചിറങ്ങുന്നവർക്ക് 100 % പ്ലേസ്മെൻറ് എന്ന ലക്ഷ്യത്തിലേക്ക് കണ്ണൂർ ജില്ല മാറുകയാണ്. ഇന്നത്തെ ജോബ് ഫെയറിൽ 150 പേരെ വിവിധ കമ്പനികൾ സെലക്ട് ചെയ്യുകയും 562 പേരുടെ ഷോർട്ട് ലിസ്റ്റ് ചെയ്തതായും നോഡൽ ഐ.റ്റി ഐ പ്രിൻസിപ്പാൾ ടി മനോജ് കുമാർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91529/kadannapalliramachandran)