---
title: "സയൻസ് ഇൻസ്റ്റ്യൂട്ട് സ്കോളർഷിപ്പ് പരീക്ഷ ജനുവരി 26 ന്"
english_title: "Science Institute Scholarship Exam on 26th January"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91566/science-institute-scholarship-exam-on-26th-january"
published_at: "2023-01-21T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cb84f87d913_Blog-Image-28.jpg"
keywords: []
---

# സയൻസ് ഇൻസ്റ്റ്യൂട്ട് സ്കോളർഷിപ്പ് പരീക്ഷ ജനുവരി 26 ന്

> **Lead Summary:** **കണ്ണൂർ**: 2022-23 അധ്യയന വർഷം പത്താം ക്ലാസ്സിൽ പഠിച്ചു കൊണ്ടിരിക്കുന്ന സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാർ ഥികൾക്കായി സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് സ്കോളർഷിപ്പ് പരീക്ഷ ജനുവരി 26ന് നടത്തും. 25 വരെ അപേക്ഷിക്കാം. അടുത്ത വർഷത്തെ ഇന്റഗ്രേറ്റഡ് പ്ലസ് വൺ അഡ്മിഷന് ശ്രമിക്കുന്നവർക്കുള്ള സിലക്ഷൻ ടെസ്റ്റ് കൂടിയാ ണിത്.

## Article Content

**കണ്ണൂർ**: 2022-23 അധ്യയന വർഷം പത്താം ക്ലാസ്സിൽ പഠിച്ചു കൊണ്ടിരിക്കുന്ന സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാർ ഥികൾക്കായി സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് സ്കോളർഷിപ്പ് പരീക്ഷ ജനുവരി 26ന് നടത്തും. 25 വരെ അപേക്ഷിക്കാം. അടുത്ത വർഷത്തെ ഇന്റഗ്രേറ്റഡ് പ്ലസ് വൺ അഡ്മിഷന് ശ്രമിക്കുന്നവർക്കുള്ള സിലക്ഷൻ ടെസ്റ്റ് കൂടിയാ ണിത്.

എച്ച്എസ്എസ് പഠനത്തിനൊപ്പം എൻട്രൻസ് പരിശീലനവും ചേർന്നുള്ളതാണ് ഇന്റഗ്രേറ്റ ഡ് കോഴ്സ്. സ്കോളർഷിപ്പ് പരീക്ഷയിലൂടെ പ്ലസ്ടു കോഴ്സിന് അഡ്മിഷൻ നേടുന്ന ഓരോ വിദ്യാർഥിക്കും ഫീസിന്റെ 20% ഫീസിളവ് ലഭിക്കും. ഒന്നാംറാങ്ക് നേടുന്നയാൾക്ക് 50,000 രൂപ, രണ്ടാം റാങ്കുകാരന് 30,000, മൂന്നാം റാങ്ക് നേടുന്നയാൾക്ക് 20000 രൂപ എന്നിങ്ങനെ ലഭിക്കും. ഇവർക്കും ആദ്യ 10 റാങ്കുകാർക്കും 100% ഫീസിളവും നൽകും. തുടർന്ന് വരുന്ന റാങ്കുകാർക്കും ആനുപാതിക ഫീസിളവ് നൽകും.

മൊബൈലിലൂടെയോ www.scienceinstitute.in എന്ന വെബ്സൈറ്റിലൂടെയോ അപേക്ഷ സമർപ്പിക്കാം. ഹാൾ ടിക്കറ്റുകൾ വെബ് സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഫോൺ 9072100500, 9061506663. വെബ്സൈറ്റ്: www.scienceinstitute.in. ഇ മെയിൽ : info@scienceinstitute.in

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91566/science-institute-scholarship-exam-on-26th-january)