---
title: "എംഡിഎംഎയുമായി മകനെ എക്സൈസ് പിടികൂടി; മനോവിഷമത്തിൽ അമ്മ ജീവനൊടുക്കി"
english_title: "Excise seizes son with MDMA; Mother committed suicide due to depression"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91574/excise-seizes-son-with-mdma-mother-committed-suicide-due-to-depression"
published_at: "2023-01-21T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cb90071fdfc_IMG-20230121-WA0059.jpg"
keywords: []
---

# എംഡിഎംഎയുമായി മകനെ എക്സൈസ് പിടികൂടി; മനോവിഷമത്തിൽ അമ്മ ജീവനൊടുക്കി

> **Lead Summary:** **തിരുവനന്തപുരം**: എംഡിഎംഎയുമായി എക്സൈസ് പിടികൂടിയ പ്രതിയുടെ അമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ശാന്തിപുരം ഷൈനി കോട്ടേജിൽ ഗ്രേസി ക്ലമന്‍റ് ആണ് മരിച്ചത്. 55 വയസ്സായിരുന്നു.

## Article Content

**തിരുവനന്തപുരം**: എംഡിഎംഎയുമായി എക്സൈസ് പിടികൂടിയ പ്രതിയുടെ അമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ശാന്തിപുരം ഷൈനി കോട്ടേജിൽ ഗ്രേസി ക്ലമന്‍റ് ആണ് മരിച്ചത്. 55 വയസ്സായിരുന്നു.

ഇന്നലെയാണ് ഇവരുടെ മകൻ ഷൈനോ ക്ലമന്‍റിനെ തിരുവനന്തപുരം എക്സൈസ് പിടികൂടിയത്. ഷൈനോയിൽ നിന്നും 4 ഗ്രാം എംഎഡിഎംഎ പിടിച്ചെടുത്തിരുന്നു.

മകൻ പിടിയിലായതിൽ മനംനൊന്തുള്ള ആത്മഹത്യ എന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. തൂങ്ങിയ നിലയിൽ രാവിലെ കണ്ടെത്തിയ ഗ്രേസിയെ ബന്ധുക്കൾ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും അതിന് മുമ്പേ മരിച്ചിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91574/excise-seizes-son-with-mdma-mother-committed-suicide-due-to-depression)