---
title: "താക്കോൽദ്വാര ശസ്ത്രക്രിയ വിജയകരമായി നടത്തി ചാല ജിംകെയർ ആശുപത്രി"
english_title: "Chala Gymcare Hospital successfully performs keyhole surgery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/9158/chala-gymcare-hospital-successfully-performs-keyhole-surgery"
published_at: "2021-11-06T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61860b367703b_PicsArt_11-06-10.23.36.jpg"
keywords: []
---

# താക്കോൽദ്വാര ശസ്ത്രക്രിയ വിജയകരമായി നടത്തി ചാല ജിംകെയർ ആശുപത്രി

> **Lead Summary:** കണ്ണൂർ: വടക്കേ മലബാറിലെ തന്നെ ആദ്യത്തെ ഇടുപ്പിന്റെ സന്ധിയിൽ താക്കോൽദ്വാര ശസ്ത്രക്രിയ വിജയകരമായി നടത്തി ചാല ജിം കെയർ ആശുപത്രി. 40 വയസ്സുള്ള യുവതി ഇടുപ്പ് വേദനയും, നടക്കാൻ ഉള്ള ബുദ്ധിമുട്ടിനേയും തുടർന്നാണ് ജികെയർ ആശുപത്രിയിൽ എത്തിയത്.

## Article Content

കണ്ണൂർ: വടക്കേ മലബാറിലെ തന്നെ ആദ്യത്തെ ഇടുപ്പിന്റെ സന്ധിയിൽ താക്കോൽദ്വാര ശസ്ത്രക്രിയ വിജയകരമായി നടത്തി ചാല ജിം കെയർ ആശുപത്രി. 40 വയസ്സുള്ള യുവതി ഇടുപ്പ് വേദനയും, നടക്കാൻ ഉള്ള ബുദ്ധിമുട്ടിനേയും തുടർന്നാണ് ജികെയർ ആശുപത്രിയിൽ എത്തിയത്.

താക്കോൽദ്വാര ശസ്ത്രക്രിയക്ക് ശേഷം രണ്ടു ദിവസം കൊണ്ട് രോഗി പൂർണ്ണമായി സുഖം പ്രാപിച്ചു. സാധാരണഗതിയിൽ തുറന്ന ശാസ്ത്രക്രിയക്ക് വിധേയമായാൽ സുഖം പ്രാപിക്കാൻ ഏകദേശം ഒ രു മാസം സമയം എടുക്കും. അസ്ഥിരോഗ വിഭാഗം (താക്കോൽ ദ്വാരം) സർജൻ ഡോ. ജ്യോതി പ്രശാന്തിന്റെ നേതൃത്വത്തിലാണ് സർജറി വിജയകരമായി നടന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/9158/chala-gymcare-hospital-successfully-performs-keyhole-surgery)