---
title: "ധോണിയിലെ കാട്ടാനയെ പിടികൂടാനുള്ള നീക്കം അനിശ്ചിതാവസ്ഥയില്‍"
english_title: "Horn dives into the forest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91596/horn-dives-into-the-forest"
published_at: "2023-01-21T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cba30e80933_Screenshot_2023-01-21-13-42-05-36_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# ധോണിയിലെ കാട്ടാനയെ പിടികൂടാനുള്ള നീക്കം അനിശ്ചിതാവസ്ഥയില്‍

> **Lead Summary:** രണ്ട് മാസമായി ധോണിയിലും പരിസരപ്രദേശങ്ങളിലും ജനവാസമേഖലകളില്‍ വിളയാടുന്ന പി ടി സെവന്‍ കൊമ്പനെ പിടിക്കാനുള്ള ദൗത്യം അനിശ്ചിതത്വത്തില്‍. 52 ഉദ്യോഗസ്ഥരും മൂന്ന് കുങ്കിയാനകളും അടക്കം സകല സന്നാഹങ്ങളുമായി ആനയെ പിടിക്കാന്‍ വനംവകുപ്പിന്റെ പ്രത്യേക ദൗത്യസംഘം ഇന്ന് പുലര്‍ച്ചെ രംഗത്തിറങ്ങിയെങ്കിലും ഉച്ചയായിട്ടും ആനയെ മയക്കുവെടി വയ്ക്കാന്‍ സാധിച്ചിട്ടില്ല.

## Article Content

രണ്ട് മാസമായി ധോണിയിലും പരിസരപ്രദേശങ്ങളിലും ജനവാസമേഖലകളില്‍ വിളയാടുന്ന പി ടി സെവന്‍ കൊമ്പനെ പിടിക്കാനുള്ള ദൗത്യം അനിശ്ചിതത്വത്തില്‍. 52 ഉദ്യോഗസ്ഥരും മൂന്ന് കുങ്കിയാനകളും അടക്കം സകല സന്നാഹങ്ങളുമായി ആനയെ പിടിക്കാന്‍ വനംവകുപ്പിന്റെ പ്രത്യേക ദൗത്യസംഘം ഇന്ന് പുലര്‍ച്ചെ രംഗത്തിറങ്ങിയെങ്കിലും ഉച്ചയായിട്ടും ആനയെ മയക്കുവെടി വയ്ക്കാന്‍ സാധിച്ചിട്ടില്ല.

വനാതിര്‍ത്തിയില്‍ നിന്നിരുന്ന ആന എവിടെയും നിലയുറപ്പിക്കാത്തതും ഉള്‍ക്കാട്ടിലേക്ക് നീങ്ങിയതുമാണ് ദൗത്യസംഘത്തിന് തിരിച്ചടിയായത്. നിലവില്‍ ധോണിയെ അരിമണി എസ്റ്റേറ്റിന് സമീപം ചെരിവുള്ള പ്രദേശത്ത് പിടി സെവന്‍ ഉണ്ടെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. ദൗത്യ സംഘത്തില്‍ പകുതി പേരെ തത്കാലം പിന്‍വലിച്ചിരിക്കുകയാണ്.

കനത്ത വെയില്‍ മാറിയ ശേഷമേ മയക്കുവെടിവയ്ക്കാനുള്ള സാധ്യതയുള്ളൂ എന്നാണ് ഒടുവില്‍ കിട്ടുന്ന സൂചന. ദൗത്യസംഘം പ്രതീക്ഷിച്ച പോലെയല്ല ഇന്ന് കാര്യങ്ങള്‍ നടന്നത്. പുലര്‍ച്ചെ മുതല്‍ തന്നെപിടി സെവന്‍ ദൗത്യസംഘത്തിന്റെ നിരീക്ഷണ വലയത്തിലുണ്ടായിരുന്നു. രാവിലെ ഏഴുമണിയോടെ, വെറ്റിനറി സര്‍ജന്‍ അരുണ്‍ സക്കറിയ പിടി സെവന് സമീപത്തേക്ക് എത്തി.

വൈകാതെ കുങ്കിയാനകളേയും പ്രദേശത്തേക്ക് കൊണ്ടുപോയി. ഇതോടെ ഏതു സമയത്തും ഏഴാം കൊമ്പന് മയക്കുവെടി കിട്ടും എന്ന് എല്ലാവരും ഉറപ്പിച്ചു. എന്നാല്‍ കൊമ്പന്‍ എവിടെയും നിലയറുപ്പിക്കാതെ വന്നതോടെ ദൗത്യസംഘത്തിന്റെ നീക്കം പാളി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91596/horn-dives-into-the-forest)