---
title: "സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിന് എതിരെ സംഗീത ശില്പവും ശാസ്ത്ര പരീക്ഷണങ്ങളുമായി വിദ്യാർഥികൾ "
english_title: "A student with music sculpture and science experiments"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91611/a-student-with-music-sculpture-and-science-experiments"
published_at: "2023-01-21T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cbb7ae1a7c3_Screenshot_2023-01-21-15-16-35-05_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിന് എതിരെ സംഗീത ശില്പവും ശാസ്ത്ര പരീക്ഷണങ്ങളുമായി വിദ്യാർഥികൾ 

> **Lead Summary:** **ചട്ടുകപ്പാറ**: സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ സംഗീത ശില്പവും ശാസ്ത്ര പരീക്ഷണങ്ങളുമായി വിദ്യാർഥികളുടെ യാത്ര സമാപിച്ചു . 17 ന് ചട്ടുകപ്പാറ ജിഎച്ച്എസ്എസിൽ നിന്നും ആരംഭിച്ച യാത്ര കുറുമാത്തൂർ ജി.വി.എച്ച്.എച്ച്.എസിൽ ആണ് സമാപിച്ചത്.

## Article Content

**ചട്ടുകപ്പാറ**: സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ സംഗീത ശില്പവും ശാസ്ത്ര പരീക്ഷണങ്ങളുമായി വിദ്യാർഥികളുടെ യാത്ര സമാപിച്ചു . 17 ന് ചട്ടുകപ്പാറ ജിഎച്ച്എസ്എസിൽ നിന്നും ആരംഭിച്ച യാത്ര കുറുമാത്തൂർ ജി.വി.എച്ച്.എച്ച്.എസിൽ ആണ് സമാപിച്ചത്.

തളിപ്പറമ്പ് നിയോജകമണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ ഹൈസ്കൂളുകളിലെയും ഹയർ സെക്കൻഡറി സ്കൂളുകളിലെയും കുട്ടികളെ ബോധവൽക്കരിക്കുന്നതിന് വേണ്ടിയാണ് ശാസ്ത്രമാണ് സത്യം എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് യാത്ര സംഘടിപ്പിച്ചത്.

ശാസ്ത്ര പരീക്ഷണങ്ങളിലൂടെ ഇന്ന് വർദ്ധിച്ചുവരുന്ന അനാചാരങ്ങളുടെ കള്ളത്തരങ്ങൾ തുറന്നുകാട്ടുകയും സംഗീത ശിൽപത്തിലൂടെ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം സമൂഹത്തിൽ സൃഷ്ടിക്കുന്ന ദുരന്തം വരച്ചു കാട്ടുകയുമാണ് കുട്ടികൾ ചെയ്യുന്നത്. കുറുമാത്തൂർ സ്കൂളിൽ സമാപിച്ചു.

കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡൻ്റ് വി.എം സീന സമാപന പരിപാടി ഉദ്ഘാടനം ചെയ്തു. സി.വി പ്രഭാകരൻ അധ്യക്ഷത വഹിച്ചു. എസ്.പി രമേശൻ പരിപാടി വിശദീകരിച്ചു. പി.പി രാഗേഷ്, പി.പി ഗോപാലൻ, സി.രമ, ഡോ.കെ.പി രാജേഷ്, ഷീജ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91611/a-student-with-music-sculpture-and-science-experiments)