---
title: "ഓടംതോട് പള്ളി തിരുനാളിന്റെ ഭാഗമായി കപ്പലുപള്ളി നിർമ്മിച്ച്  നാട്ടുകാർ"
english_title: "Odamthodu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91638/odamthodu"
published_at: "2023-01-21T18:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cbdd742cfce_IMG-20230121-WA0140.jpg"
keywords: []
---

# ഓടംതോട് പള്ളി തിരുനാളിന്റെ ഭാഗമായി കപ്പലുപള്ളി നിർമ്മിച്ച്  നാട്ടുകാർ

> **Lead Summary:** **മണത്തണ**: ഓടം തോട് പള്ളി തിരുനാളിന്റെ ഭാഗമായി വിവിധ മതസ്ഥർ ഒന്ന് ചേർന്ന് നിർമ്മിച്ച കപ്പല് പള്ളി ശ്രദ്ധേയമായി. അണുങ്ങോട് ബാവലി പുഴയിലാണ് കപ്പല് പള്ളി നിർമ്മാണം പൂർത്തിയാക്കിയിട്ടിരിക്കുന്നത്. മുള, കവുങ്ങ് എന്നിവയാണ് പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. അഞ്ചു മീറ്റർ ഉയരവും ഏഴു മീറ്റർ വീതിയും 12 മീറ്റർ നീളത്തിലും ആണ് കപ്പല് പള്ളി നിർമ്മിച്ചിരിക്കുന്നത്.

## Article Content

**മണത്തണ**: ഓടം തോട് പള്ളി തിരുനാളിന്റെ ഭാഗമായി വിവിധ മതസ്ഥർ ഒന്ന് ചേർന്ന് നിർമ്മിച്ച കപ്പല് പള്ളി ശ്രദ്ധേയമായി. അണുങ്ങോട് ബാവലി പുഴയിലാണ് കപ്പല് പള്ളി നിർമ്മാണം പൂർത്തിയാക്കിയിട്ടിരിക്കുന്നത്. മുള, കവുങ്ങ് എന്നിവയാണ് പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. അഞ്ചു മീറ്റർ ഉയരവും ഏഴു മീറ്റർ വീതിയും 12 മീറ്റർ നീളത്തിലും ആണ് കപ്പല് പള്ളി നിർമ്മിച്ചിരിക്കുന്നത്.

മണികണ്ഠൻ ആശാരിയുടെ നേതൃത്വത്തിൽ ശരത്ത് എസ്. നായർ, ജയേഷ്. എസ് കണ്ണൻ, തോമസ്, ജോളി ആലുങ്കൽ, ഷിന്റോ, സിംപിൾ , തോമസ് ആലുങ്കൽ, ഷിന്റോ, സിമ്പിൾ, മാത്യു ആലുങ്കൽ, ജിനിൽ ആറുവാക്കൽ, ജസ്റ്റിൻ, പ്രവീൺ, ഷാജി ആലുങ്കൽ, വിപിൻ ആറുവാക്കൽ, ഷീബ തോമസ്,ജോസൂട്ടി  ഇയ്യാലിൽ തുടങ്ങിയവരാണ് നിർമ്മാണത്തിൽ പങ്കാളികളായത്. അര ലക്ഷത്തോളം രൂപ ചിലവിട്ടാണ് കപ്പലു പള്ളി നിർമ്മിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91638/odamthodu)