---
title: "വർക്കലയിൽ കിടപ്പുരോഗിയായ അമ്മയെ മർദ്ദിക്കുന്നത് തടഞ്ഞ പൊലീസുകാരനെ മർദ്ദിച്ചു:  പ്രതി അറസ്റ്റിൽ "
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91650/arrested"
published_at: "2023-01-21T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cbf04c5cad9_Screenshot_20230121-193016_Facebook.jpg"
keywords: []
---

# വർക്കലയിൽ കിടപ്പുരോഗിയായ അമ്മയെ മർദ്ദിക്കുന്നത് തടഞ്ഞ പൊലീസുകാരനെ മർദ്ദിച്ചു:  പ്രതി അറസ്റ്റിൽ 

> **Lead Summary:** **തിരുവനന്തപുരം: **വർക്കലയിൽ അമ്മയെ ഉപദ്രവിക്കുന്നത് തടഞ്ഞ പൊലീസുകാരന് മകന്‍റെ മര്‍ദ്ദനം. അയിരൂർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ മയ്യനാട് സ്വദേശി സജീവിനാണ് മര്‍ദ്ദനമേറ്റത്. പുല്ലാന്നികോട് സ്വദേശിയായ ഷൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

**തിരുവനന്തപുരം: **വർക്കലയിൽ അമ്മയെ ഉപദ്രവിക്കുന്നത് തടഞ്ഞ പൊലീസുകാരന് മകന്‍റെ മര്‍ദ്ദനം. അയിരൂർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ മയ്യനാട് സ്വദേശി സജീവിനാണ് മര്‍ദ്ദനമേറ്റത്. പുല്ലാന്നികോട് സ്വദേശിയായ ഷൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പൊലീസുകാരനെ അസഭ്യം പറഞ്ഞ് നെ‌ഞ്ചിൽ ഇടിക്കുകയും യൂണിഫോമിന്‍റെ കോളറിൽ പിടിച്ചുവലിച്ച്  കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്. മാന്തറയിൽ അടിപിടിയുണ്ടായ പ്രദേശത്തേക്ക് പോകുന്ന വഴിക്കാണ് മകൻ കിടപ്പുരോഗിയായ അമ്മയെ ക്രൂരമായി ഉപദ്രവിക്കുന്നു എന്ന് പൊലീസിന് വിവരം ലഭിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91650/arrested)