---
title: "കാരുണ്യ അഖില കേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചു "
english_title: "Karunya Akhila Kerala Sevens Football Tournament started"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/91680/karunya-akhila-kerala-sevens-football-tournament-started"
published_at: "2023-01-21T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cc1b139df7e_foodball_sdf.jpg"
keywords: []
---

# കാരുണ്യ അഖില കേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചു 

> **Lead Summary:** **മാനന്തവാടി:** സോക്കര്‍ സ്റ്റാര്‍ വള്ളിയൂര്‍ക്കാവ് സംഘടിപ്പിക്കുന്ന ഒമ്പതാമത് കാരുണ്യ അഖില കേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് വള്ളിയൂര്‍ക്കാവ് ഗ്രൗണ്ടില്‍ ആരംഭിച്ചു.

## Article Content

**മാനന്തവാടി:** സോക്കര്‍ സ്റ്റാര്‍ വള്ളിയൂര്‍ക്കാവ് സംഘടിപ്പിക്കുന്ന ഒമ്പതാമത് കാരുണ്യ അഖില കേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് വള്ളിയൂര്‍ക്കാവ് ഗ്രൗണ്ടില്‍ ആരംഭിച്ചു.

ജില്ലക്കകത്തു നിന്നും പുറത്ത് നിന്നുമായി 16 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റിലെ വിജയികള്‍ക്ക് എവര്‍ റോളിംഗ് ട്രോഫിയും 25000 രൂപ പ്രൈസ് മണിയും റണ്ണേഴ്‌സ് അപ്പിന് 15000 രൂപ ക്യാഷ് പ്രൈസും നല്‍കും. ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടനം കളിക്കാരെ പരിചയപ്പെട്ട് കൊണ്ട് ജോസഫ് ഫ്രാന്‍സിസ് വടക്കേടത്ത് നിര്‍വ്വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/91680/karunya-akhila-kerala-sevens-football-tournament-started)